Latest NewsNewsInternational

മൂന്നു വയസ്സുകാരന്‍ കാറില്‍ ചൂടേറ്റു മരിച്ചു : രക്ഷിതാക്കള്‍ക്ക് അധികൃതരുടെ മുന്നറിയിപ്പ്

സാന്‍അന്റോണിയോ : മൂന്ന് വയസുകാരന്‍ കാറില്‍ ചൂടേറ്റ് മരിച്ചു.. ശനിയാഴ്ച സാന്‍അന്റോണിയോയില്‍ ആണ് ദാരുണ സംഭവം നടന്നത്. ഇതോടെ ഈ വര്‍ഷം ടെക്‌സസില്‍ മാത്രം ചൂടേറ്റ് മരിക്കുന്ന കുട്ടികളുടെ എണ്ണം ആറായി. അമേരിക്കയില്‍ ഇതുവരെ 43 കുട്ടികള്‍ കാറിനകത്ത് ചൂടേറ്റ് മരിച്ചതായി കിഡ്‌സ് ആന്‍ഡ് കെയര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ മൂന്നെണ്ണം നോര്‍ത്ത് ടെക്‌സസിലാണ്.

read also :ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം; ഒരാളുടെ നില അതീവഗുരുതരം

വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് കുട്ടിയെ കുടുംബാംഗങ്ങള്‍ കണ്ടെത്തിയത്. ഈ കുട്ടിയുടെ ആറു വയസ്സുള്ള സഹോദരന്റെ ടി-ബോള്‍ ഗെയിം ശനിയാഴ്ച രാവിലെ കഴിഞ്ഞ ശേഷം രക്ഷിതാക്കളോടൊപ്പമാണ് വീട്ടില്‍ എത്തിയത്. കാറില്‍ നിന്നും വീട്ടിലേക്ക് ഇറങ്ങിയപ്പോള്‍ ഇളയ കുട്ടിയുടെ കാര്യം ഇവര്‍ മറന്നുപോയതാകമെന്ന് പൊലീസ് വക്താവ് ജസ്സി സലാമി അഭിപ്രായപ്പെട്ടു. കാറില്‍ കുട്ടിയെ കണ്ടെത്തിയപ്പോള്‍ തന്നെ രക്ഷിക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചിരുന്നെങ്കിലും ജീവന്‍ നഷ്ടമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എത്ര മണിക്കൂര്‍ കുട്ടി കാറിനകത്ത് അകപ്പെട്ടുവെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. ടി-ബോള്‍ ഗെയിം കഴിഞ്ഞ എപ്പോഴാണ് ഇവര്‍ തിരികെ വീട്ടില്‍ എത്തിയത് തുടങ്ങിയ കാര്യങ്ങള്‍ നോക്കിയ ശേഷമേ ഇതുപറയാന്‍ സാധിക്കൂ. ഇതൊരു അപകടമരണമായി മാത്രമേ കാണാന്‍ സാധിക്കൂ. മാതാപിതാക്കള്‍ കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തണമെന്നും പൊലീസ് വക്താവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button