Latest NewsKeralaIndia

ഗുരുവായൂർ ക്ഷേത്രത്തിൽ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമം; നാടകീയ സംഭവങ്ങൾ

താന്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചിട്ടുണ്ടെന്നും തീ കൊളുത്തുമെന്നും പറഞ്ഞായിരുന്നു ഭീഷണി.

ഗുരുവായൂര്‍: തൊഴാനെത്തിയ സ്ത്രീ ക്ഷേത്രത്തിനകത്ത് തീപ്പെട്ടിയുരച്ച്‌ സ്വയം തീകൊളുത്താനൊരുങ്ങിയത് പരിഭ്രാന്തി പരത്തി. വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവം. ഇവരെ വനിതാ കാവല്‍ക്കാര്‍ പിടിച്ചുമാറ്റി. താന്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചിട്ടുണ്ടെന്നും തീ കൊളുത്തുമെന്നും പറഞ്ഞായിരുന്നു ഭീഷണി. പിന്നീടവരെ പൊലീസിന് കൈമാറി.

കൊടുങ്ങല്ലൂര്‍ എടവിലങ്ങഅ സ്വദേശിനിയായ നാല്‍പ്പത്തിയൊന്നുകാരിയാണ് കുറച്ചുനേരം ക്ഷേത്രത്തിൽ പരിഭ്രാന്തി സൃഷ്ടിച്ച് അധികൃതര്‍ക്കും സെക്യൂരിറ്റിക്കാര്‍ക്കും തലവേദനയുണ്ടാക്കിയത്. കസ്റ്റഡിയിലെടുത്ത ഇവരെ പിന്നീട് ഗുരുവായൂര്‍ പൊലീസ് വീട്ടിലെത്തിച്ചു. ഇവര്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button