പോഷകങ്ങളാല്‍ സമ്പന്നമായ ഫലമാണ് പപ്പായ. ഈ ഔഷധഫലം പച്ചയ്ക്കായാലും പഴുത്തതായാലും ഏറെ സ്വാദിഷ്ഠവുമാണ്.
ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍ എന്നിവ ധാരാളം അടങ്ങിയിരിക്കുന്ന പപ്പായ ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും മികച്ച പഴമാണെന്നാണ് ന്യൂട്രീഷനിസ്റ്റുകള്‍ പറയുന്നത്. കരളിലെ കൊഴുപ്പ് ഇല്ലാതാക്കാനുള്ള കഴിവ് പപ്പായയ്ക്കുണ്ടത്രേ.
പപ്പായയില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മാത്ര?മല്ല കലോറിയും കുറവാണ്, അത് കൊണ്ട് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. പപ്പായ ശരീരത്തിലെ കൊഴുപ്പ് കളയുകയും വിശപ്പ് കുറയ്ക്കാനും സഹായിക്കും. മാത്രമല്ല ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു.
ഇതിലെ ഫൈബര്‍ ഘടകങ്ങള്‍ ശരീരത്തിലെ വിഷാംശം പുറന്തള്ളാനും സഹായിക്കുന്നുണ്ട്. പപ്പായ കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ അകറ്റി നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താന്‍ സഹായിക്കും. ശരീരത്തില്‍ അടിഞ്ഞു കൂടിയ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ പപ്പായ സഹായിക്കുന്നു.
പഴുത്ത പപ്പായയേക്കാള്‍ പച്ച പപ്പായ കഴിക്കുന്നതാണ് നല്ലത്. വയറു കുറയ്ക്കാന്‍ സഹായിക്കുന്ന പാപെയ്ന്‍ എന്ന എന്‍സൈം പഴുത്ത പപ്പായയേക്കാള്‍ പച്ച പപ്പായയില്‍ ആണ് കൂടുതലായി ഉള്ളത്. ശരീരഭാരം കുറയ്ക്കാന്‍ ആ?ഗ്രഹിക്കുന്നവര്‍ പപ്പായ ജ്യൂസായോ സാലഡായോ കഴിക്കാവുന്നതാണ്.
Post Your Comments