ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലയും ഹരിയാനയിലയും നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. രണ്ട് സംസ്ഥാനങ്ങളിലും ഒക്ടോബര്‍ 21നാണ് തെരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബര്‍ 24നാണ് വോട്ടെണ്ണല്‍ നടക്കുക.
ഒക്ടോബര്‍ നാലു വരെ നാമനിര്‍ദേശ സമര്‍പ്പിക്കാം. അഞ്ചിനാണ് നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന നടക്കുക. ഒക്ടോബര്‍ ഏഴുവരെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ സമയമുണ്ടെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ അറിയിച്ചു.
ഹരിയാനയില്‍ 1.82 കോടി വോട്ടര്‍മാരും മിഹാരാഷ്ട്രയില് 8.94 കോടതി വോട്ടര്‍മാരുമാണ് ഉള്ളത്.
ഇതിനു പുറമേ കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ 68 സീറ്റുകളിലേക്കുള ഉപതെരഞ്ഞെടുപ്പുകളുടെ തീയതിയും തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചു.
Post Your Comments