ദില്ലി: സ്ത്രീകള്‍ക്ക് നേരെ നടുവിരല്‍ ഉയര്‍ത്തുന്നത് അവളുടെ സ്ത്രീത്വത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ദില്ലി കോടതി. 2014ലെ കേസിലാണ് കോടതിയുടെ പരാമര്‍ശം. അശ്ലീലമായ മുഖഭാവത്തിന് പുറമേ പ്രതി നടുവിരല്‍ ഉയര്‍ത്തി സ്ത്രീയോട് ആംഗ്യം കാണിച്ചുവെന്നാണ് പരാതി. സ്ത്രീത്വത്തെ വാക്ക്, ആംഗ്യം എന്നിവ ഉപയോഗിച്ച് അപമാനിച്ചതിന് ഇന്ത്യന്‍ പീനല്‍ കോഡിലെ (ഐപിസി) 509, 323 വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തത്.
പ്രതി തന്നെ ലക്ഷ്യമിട്ട് മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നും തല്ലിച്ചതച്ചതായും പരാതിക്കാരി ആരോപിച്ചു. എന്നാല്‍ ആരോപണങ്ങളെല്ലാം നിരന്തരമായി നിഷേധിച്ച പ്രതികള്‍ അവയെല്ലാം അടിസ്ഥാനരഹിതമാണെന്ന് ആരോപിച്ചു. സ്വത്ത് തര്‍ക്കം കാരണമാണ് ഇത്തരത്തിലൊരു ആരോപണം ഉന്നയിക്കുന്നതെന്നും അയാള്‍ വാദിക്കുകയും തനിക്ക് അനുകൂലമായി സാക്ഷ്യപ്പെടുത്താന്‍ സ്വന്തം സഹോദരിയെ വിളിക്കുകയും ചെയ്തു.
കേസ് കേട്ട മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് വസുന്ധര ആസാദ് പ്രതിയുടെ പ്രവൃത്തി സ്ത്രീത്വത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പ്രസ്താവിച്ചു. പ്രതി അവകാശപ്പെട്ട സ്വത്ത് തര്‍ക്കത്തിന് തെളിവുകളൊന്നും കോടതി കണ്ടെത്തിയതുമില്ല. പിഴയോടൊപ്പം മൂന്ന് വര്‍ഷം വരെ തടവും പരമാവധി ശിക്ഷയും പ്രതിക്ക് ലഭിക്കാനാണ് സാധ്യത. കേസില്‍ അന്തിമ വിധി ചൊവ്വാഴ്ച പ്രഖ്യാപിക്കും.
Post Your Comments