Latest NewsNewsIndia

മരടിലെ ഫ്ലാറ്റുകൾ ഒറ്റയടിക്കു പൊളിക്കാൻ സാധിക്കില്ല; കാരണം വ്യക്തമാക്കി ചീഫ് സെക്രട്ടറി

ന്യൂഡൽ‍ഹി: മരടിലെ ഫ്ലാറ്റുകൾ ഒറ്റയടിക്കു പൊളിക്കുന്നതു പരിസ്ഥിതി ദുരന്തമുണ്ടാക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇത്രയും വലിയ കെട്ടിടങ്ങൾ പൊളിക്കേണ്ടിവരുന്നത് ഇതാദ്യമാണ്. ബന്ധപ്പെട്ട വകുപ്പിന് വേണ്ടത്ര പരിചയസമ്പത്തില്ല. 4 കെട്ടിട‍ സമുച്ചയങ്ങളിലായി, 343 ഫ്ലാറ്റുകൾ ആണുള്ളത്. സമീപത്ത് മറ്റു കെട്ടിടങ്ങളുണ്ട്, കടലുണ്ട്, ജലാശയങ്ങളുണ്ട്. പൊളിച്ച മാലിന്യങ്ങൾ തള്ളുന്നതിനു സ്ഥലപരിമിതിയുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Read also: സ്ഥിരം ഭരണഘടനാബെഞ്ച് ഒരുങ്ങുന്നു, പരമോന്നത കോടതിയുടെ എഴുപത് വർഷത്തെ ചരിത്രത്തിലാദ്യമായ നടപടി

അതേസമയം ചട്ടം ലംഘിച്ചു പണിത ഫ്ലാറ്റുകൾ പൊളിക്കുന്നതു സംബന്ധിച്ച കോടതി ഉത്തരവ് നടപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചെന്നു ചീഫ് സെക്രട്ടറി വ്യക്തമാക്കി.കോടതിയുത്തരവു നടപ്പാക്കുന്നത് തന്റെ നിരീക്ഷണത്തിലായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button