തിരുവനന്തപുരം: കേരളത്തില്‍ നിന്നും അതിഥിത്തൊഴിലാളികളുടെ മടക്കം സംബന്ധിച്ച് ചീഫ് സെക്രട്ടറി ടോം ജോസ്. സംസ്ഥാനത്ത് മുഴുവനുമുള്ള അതിഥി തൊഴിലാളികളെയും സ്വന്തം നാട്ടിലേക്ക് മടക്കി അയയ്ക്കാന്‍ ഒരുമാസം പിടിക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. 400 ട്രെയിനുകള്‍ ഇതിനായി വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ദിവസം രാത്രി ആദ്യ ട്രയിന്‍ പുറപ്പെട്ടു. ഇന്നും നാളെയുമായി കൂടുതല്‍ ട്രെയിനുകളുണ്ടാകും. ഇത് ഒരുമാസം എടുക്കും. 300മുതല്‍ 400വരെ ട്രെയിനുകള്‍ അതിഥി തൊഴിലാളികളുടെ യാത്രക്കായി വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
Read also : രാജ്യത്ത് പൊതുജനങ്ങള്‍ക്ക് അറിയിപ്പുമായി റെയില്‍വേ
അതേസമയം, അതിഥി തൊഴിലാളികള്‍ക്കായി കേരളത്തില്‍നിന്ന് ഇന്ന് അഞ്ച് ട്രെയിനുകള്‍ പുറപ്പെടും. എറണാകുളം- ഭുവനേശ്വര്‍, ആലുവ-പട്‌ന ട്രെയിനുകള്‍ വൈകിട്ട് പുറപ്പെടും. തിരുവനന്തപുരം – റാഞ്ചി ട്രെയിന്‍ ഉച്ചയ്ക്ക് രണ്ടിനും തിരൂര്‍ – പട്‌ന ട്രെയിന്‍ വൈകിട്ട് ആറിനും പുറപ്പെടും. കോഴിക്കോട്-ധന്‍ബാദ് ട്രെയിന്‍ അഞ്ചുമണിക്ക് യാത്ര തിരിക്കും. ഈ ട്രെയിനില്‍ 1128 തൊഴിലാളികളെ കൊണ്ടുപോകും
Post Your Comments