KeralaLatest NewsNews

ആനക്കൊമ്പ് കേസിൽ മോഹൻലാൽ പ്രതി ചേർക്കപ്പെടുമ്പോൾ

ആനക്കൊമ്പ് കൈവശം വച്ചെന്ന കേസില്‍ നടന്‍ മോഹന്‍ലാലിനെ പ്രതിയാക്കി വനം വകുപ്പിന്റെ കുറ്റപത്രം. ആനക്കൊമ്പ് കൈവശം വച്ചതും കൈമാറ്റം ചെയ്തതും വന്യജീവി സംരക്ഷണനിയമപ്രകാരം നിയമവിരുദ്ധമാണെന്ന് കാണിച്ച് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഏഴു വര്‍ഷത്തിനു ശേഷം വനം വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Read also: ഗുരുവായൂർ ക്ഷേത്രത്തിൽ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമം; നാടകീയ സംഭവങ്ങൾ

2012 ജൂണിലാണ് സംഭവം നടക്കുന്നത്.   മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നിന്നാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. കെ. കൃഷ്ണകുമാര്‍ എന്നയാളില്‍ നിന്നും 65,000 രൂപയ്ക്കാണ് ആനക്കൊമ്പുകള്‍ വാങ്ങിയെന്നായിരുന്നു മോഹന്‍ലാൽ മൊഴി നൽകിയത്. മറ്റ് രണ്ട് പേരുടെ ലൈസന്‍സിലാണ് മോഹന്‍ലാല്‍ ആനക്കൊമ്പുകള്‍ സൂക്ഷിച്ചതെന്നും പിന്നീട് കണ്ടെത്തി. വനം വകുപ്പ് ആദ്യം കേസെടുത്തെങ്കിലും നിലവിലെ നിയമം പരിഷ്‌കരിച്ച് മോഹന്‍ലാലിന് ആനക്കൊമ്പുകള്‍ കൈവശം വെയ്ക്കാന്‍ അനുമതി നൽകി.

Read also: ഒൻപത് ആൺകുട്ടികൾക്ക് പ്രകൃതി വിരുദ്ധ പീഡനം, കോഴിഫാം ഉടമ അറസ്റ്റില്‍

എന്നാൽ ആനക്കൊമ്പുകളുടെ ഉടമസ്ഥതാ സർട്ടിഫിക്കറ്റ് മോഹൻലാലിന് നൽകിയ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററുടെ ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശി എഎ പൗലോസ് കോടതിയെ സമീപിക്കുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വനം വകുപ്പ് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. മോഹൻലാലിനെ പിന്തുണച്ച് ഹൈക്കോടതിയിലടക്കം മൂന്ന് വട്ടം റിപ്പോർട്ട് നൽകിയ ശേഷമാണ് വനം വകുപ്പിന്റെ മലക്കം മറിച്ചിൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button