Latest NewsNewsWomenLife Style

ഇനി മാറിടങ്ങള്‍ ഇടിഞ്ഞുതൂങ്ങുമെന്ന ഭയം വേണ്ട; സ്വസ്ഥമായി ഉറങ്ങാന്‍ ‘പില്ലോ ബ്രാ’

കാലിഫോര്‍ണിയ: സ്തനങ്ങളെപ്പറ്റിയുള്ള ചില ആകുലതകള്‍ പലപ്പോഴും സ്ത്രീകളുടെ ഉറക്കം കളയാറുണ്ട്. മാറിടങ്ങളുടെ ദൃഢതയും ആകാരവടിവുമൊക്കെ കാത്ത് സൂക്ഷിക്കുക എന്നത് പലപ്പോഴും ഒരു വെല്ലുവിളിയാണ്. ഇടിഞ്ഞുതൂങ്ങിയ മാറിടങ്ങള്‍ സൗന്ദര്യപ്രശ്‌നമാണെന്നത് മാത്രമല്ല, അത് പലപ്പോഴും ആത്മവിശ്വാസവും കെടുത്തും. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ക്കൊക്കെ പരിഹാരമായി ഒരു തലയിണ എത്തിയിരിക്കുകയാണ്.

ഉറക്കത്തിനിടയില്‍ മാറിടം ഇടിയുമെന്ന ആശങ്കയുള്ള സ്ത്രീകളെ ലക്ഷ്യമിട്ടാണ് ഈ തലയിണ. അയ്യായിരം രൂപയാണ് വിലയെങ്കിലും കുറഞ്ഞ സമയത്തിനുള്ളില്‍ സംഗതി ഹിറ്റാണ്. ഒരു തലയിണക്ക് അയ്യായിരം രൂപയോ? എന്ന് അത്ഭുതപ്പെടാന്‍ വരട്ടെ, തലയിണയുടെ പ്രത്യേകത കൂടി കേള്‍ക്കുമ്പോള്‍ കാര്യം മനസിലാകും.

ALSO READ: ഗള്‍ഫ് മേഖല യുദ്ധഭീഷണിയില്‍ : കൂടുതല്‍ അമേരിക്കന്‍ വ്യോമപ്രതിരോധ മിസൈലുകളും സൈനികരും മേഖലയിലേയ്ക്ക്

bra
bra

സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ഉല്‍പ്പന്നങ്ങളുടെ ഉല്‍പാദകര്‍ ദിവസം തോറും വൈവിധ്യം തിരയുന്നതിന്റെ ഒടുവിലെ മാതൃകയാണ് ഈ തലയിണ. ഉറങ്ങുന്ന സമയത്ത് വലുപ്പം കൂടിയ സ്തനങ്ങളുള്ളവര്‍ക്ക് സഹായമാണ് ഈ തലയിണ. ഉറങ്ങുന്ന സമയത്തും ആകാര ഭംഗിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യേണ്ടെന്ന് സാരം. സ്ലീപ് ആന്‍ഡ് ഗ്ലോ എന്ന കമ്പനിയാണ് ഈ തലയിണ ബ്രായുടെ ഉല്‍പാദകര്‍. 4890 രൂപയാണ് വില. സ്തനങ്ങള്‍ക്കിടയിലെ ചുളിവുകള്‍ മാറ്റാം എന്ന കുറിപ്പോടെ പുറത്തിറങ്ങിയ തലയിണ ബ്രായുടെ വിവരങ്ങള്‍ തിരക്കി നിരവധിപ്പേരാണ് എത്തുന്നത്.

ALSO READ: ക്യാൻസർ രോഗികൾക്കായി തലമുടി മുറിച്ചുനൽകി പോലീസ് ഉദ്യോഗസ്ഥ; കൈയ്യടിച്ച് സോഷ്യൽ മീഡിയ

പെണ്‍സുഹൃത്തുക്കള്‍ക്ക് കൊടുക്കാനുള്ള ഏറ്റവും നല്ല സമ്മാനമെന്ന പേരിലാണ് ഈ തലയിണ വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. സ്തനങ്ങള്‍ക്ക് ഇടയില്‍ വരുന്ന പാടുകള്‍ ഈ തലയിണയുപയോഗിച്ചാല്‍ കുറക്കാമെന്നാണ് കമ്പനിയുടെ അവകാശവാദം. തിളങ്ങിക്കൊണ്ട് ഉറങ്ങൂവെന്ന കുറിപ്പോടെയാണ് തലയിണ ബ്രാ പുറത്തിറങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button