ചണ്ഡിഗഡ്: ഭാര്യയുടെ പരപുരുഷബന്ധം ഭര്‍ത്താവിന് കനത്ത ആഘാതമാണ് ഏല്‍പ്പിക്കുക എന്നും ഇത് ഭര്‍ത്താവിനോടുള്ള മാനസിക പീഡനമാണെന്നും പഞ്ചാബ്, ഹരിയാന ഹൈക്കോടതികള്‍. അത്തരത്തിലുള്ള വിവാഹ ബന്ധം വേര്‍പെടുത്താന്‍ ഭര്‍ത്താവിന് അര്‍ഹതയുണ്ടെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് രാജന്‍ ഗുപ്ത, ജസ്റ്റിസ് മഞ്ജരി നെഹ്രു കൗള്‍ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഈ വിധി. ഇത് യഥാര്‍ത്ഥത്തില്‍ വലിയ ക്രൂരതയാണെന്നും കോടതി പറഞ്ഞു.
ഗുഡ്ഗാവ് കുടുംബ കോടതി വിധിയെതിരെ ഒരു സ്ത്രീ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ബെഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഇവര്‍ക്ക് മറ്റൊരു വ്യക്തിയുമായി ബന്ധമുണ്ടായിരുന്നതിനാലാണ് ഭര്‍ത്താവ് വിവാഹമോചനം നേടിയത്. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിയിക്കുന്നതിന് ഭര്‍ത്താവ് സമര്‍പ്പിച്ച തെളിവുകള്‍ അപര്യാപ്തമാണെന്നും ഗുഡ്ഗാവ് കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് യുവതി സമര്‍പ്പിച്ച അപ്പീലില്‍ പറയുന്നു.
തനിക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ തെറ്റിദ്ധാരണകളെ തുടര്‍ന്ന് ഉണ്ടായതാണെന്നും ഇത് എല്ലാ ദാമ്പത്യജീവിതത്തിലും ഉണ്ടാകുന്നതാണെന്നും അവര്‍ വാദിച്ചു. യുവതിക്ക് മറ്റൊരു വ്യക്തിയുമായി ബന്ധമുണ്ടെന്ന കാര്യം ശരിയല്ലെന്നും കക്ഷികള്‍ തമ്മിലുള്ള വിവാഹം പിരിച്ചുവിടുന്നതില്‍ കുടുംബകോടതിക്ക് തെറ്റുപറ്റിയതായും അഭിഭാഷകന്‍ വാദിച്ചു. 2014 ഏപ്രിലിലാണ് ദമ്പതികള്‍ വിവാഹിതരാകുന്നത്. ഇവര്‍ക്ക് കുട്ടികളില്ല. അതേസമയം, ഭാര്യയുടെ പെരുമാറ്റവും മനോഭാവവും തന്നോടും കുടുംബത്തോടും അങ്ങേയറ്റം മോശവും പരുഷവുമാണെന്ന് ഭര്‍ത്താവ് ആരോപിച്ചു. തങ്ങളുടെ മധുവിധു സമയത്ത് പോലും ഭാര്യയില്‍ നിന്നും നിസ്സഹകരണമാണ് ഉണ്ടായിരുന്നതെന്നും ഭര്‍ത്താവ് വാദിച്ചു.
ALSO READ: നടൻ ഭഗത് മാനുവൽ പുനര്‍ വിവാഹിതനായി
ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും ഈ വാദത്തെ പിന്തുണയ്ക്കുന്നതിനാവശ്യമായ മെസേജുകളും മെയിലുകളും തന്റെ കൈവശമുണ്ടെന്നും ഭര്‍ത്താവ് വാദിച്ചു. ക്രൂരവും ശത്രുതാപരമായതുമായ പെരുമാറ്റമാണ് ഭാര്യയില്‍ നിന്നും ഉണ്ടായതെന്നും ഇത് തന്നെ വിഷാദാവസ്ഥയിലാക്കിയെന്നും തന്റെ ദാമ്പത്യം സംരക്ഷിക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചിട്ടും താന്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഇരുഭാഗങ്ങളുടെയും വാദം കേട്ട കോടതി ഒരു ദാമ്പത്യബന്ധത്തിലുണ്ടാകുന്ന ഇത്തരം ക്രൂരതകളുടെ പ്രത്യാഘാതങ്ങള്‍ കണക്കാക്കാന്‍ കഴിയിയില്ലെന്നും ഇതിന് കൃത്യമായ നിര്‍വചനം നല്‍കാനാവില്ലെന്നും നിരീക്ഷിച്ചു. ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന അനന്തര ഫലങ്ങള്‍ കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്നും നിയമത്തിന്റെ രീതിയിലൂടെ മാത്രം ഇതിനെ കാണാനാവില്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി ഭര്‍ത്താവ് മറ്റൊരു വ്യക്തിയുടെ ഇമെയില്‍ ഐഡി ദുരുപയോഗം ചെയ്തുവെന്ന് ഭാര്യ പറഞ്ഞു. എന്നാല്‍ ഭാര്യയുടെ ഇത്തരം വാദങ്ങള്‍ വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്നും അവര്‍ കഥകള്‍ മെനയുകയാണെന്നും കോടതി പറഞ്ഞു. മറ്റൊരു പുരുഷനുമായി ഇമെയില്‍ കൈമാറ്റം ചെയ്തതായി യുവതി സമ്മതിച്ചതായും അതിനെക്കുറിച്ച് ഭര്‍ത്താവിനോട് മാപ്പ് പറഞ്ഞതായും കോടതി കണ്ടെത്തി. ഭര്‍ത്താവിനെതിരെ യുവതിയുടെ നിര്‍ദേശപ്രകാരം രജിസ്റ്റര്‍ ചെയ്ത വ്യാജ ആരോപണങ്ങളില്‍ എഫ്ഐആര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ALSO READ: ആംബുലൻസ് ട്രക്കുമായി കൂട്ടിയിടിച്ച് രണ്ടു വയസ്സുള്ള കുട്ടി ഉൾപ്പെടെ രണ്ടു പേർ മരിച്ചു
ഭാര്യയുടെ പെരുമാറ്റം മനഃപൂര്‍വമാണെന്നും ഭാര്യയുടെ പ്രവൃത്തികളും പെരുമാറ്റവും കാരണം ഭര്‍ത്താവിന് കടുത്ത മാനസിക വേദനയും പീഡനവും നേരിടേണ്ടി വന്നുവെന്നും ഇത് ക്രൂരതയ്ക്ക് തുല്യമെന്നല്ല വലിയ ക്രൂരത തന്നെയാണെന്നുമായിരുന്നു കോടതി വിധി.
Post Your Comments