തിരുവനന്തപുരം•കൊച്ചുവേളി, എറണാകുളം എന്നിവിടങ്ങളില്‍ നിന്ന് ഹൈദരാബാദിലേക്ക് പ്രത്യേക ഫെയര്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തും.
കൊച്ചുവേളിയില്‍ നിന്ന് 2019 ഒക്ടോബര്‍ 07, 14, 21, 28 തീയതികളില്‍ രാവിലെ 7.45 ന് പുറപ്പെടുന്ന ട്രെയിന്‍ (07116) പിറ്റേന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് ഹൈദരാബാദില്‍ എത്തിച്ചേരും.
കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം ടൌണ്‍, ആലുവ, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലര്പേട്ട, വാണിയമ്പാടി, അമ്പൂര്‍, കട്പാടി, ചിറ്റൂര്‍, തിരുപ്പതി, റെനിഗുണ്ട, ഗുഡൂര്‍, നെല്ലൂര്‍, ഒങ്കോള്‍, തെനാലി, ഗുണ്ടൂര്‍, പിഡുഗുരല്ല, നല്‍ഗോണ്ട, സെക്കന്ദരാബാദ് എന്നിവിടങ്ങളില്‍ സ്റ്റോപ് ഉണ്ടാകും.
2019 ഒക്ടോബര്‍ 03, 10, 17, 24, 31 തീയതികളില്‍ എറണാകുളം ജംഗ്ഷനില്‍ നിന്ന് രാത്രി 9.30 ന്പു റപ്പെടുന്ന ട്രെയിന്‍ (07118) പിറ്റേന്ന് രാത്രി 10.55 ന് ഹൈദരാബാദില്‍ എത്തിച്ചേരും.
ആലുവ, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലര്പേട്ട, വാണിയമ്പാടി, അമ്പൂര്‍, കട്പാടി, ചിറ്റൂര്‍, തിരുപ്പതി, റെനിഗുണ്ട, ഗുഡൂര്‍, നെല്ലൂര്‍, ഒങ്കോള്‍, തെനാലി, ഗുണ്ടൂര്‍, പിഡുഗുരല്ല, നല്‍ഗോണ്ട, സെക്കന്ദരാബാദ് എന്നിവിടങ്ങളില്‍ സ്റ്റോപ് ഉണ്ടാകും.
ഈ ട്രെയിനുകളിലേക്കുള്ള മുന്‍കൂര്‍ സീറ്റ് റിസര്‍വേഷന്‍ നാളെ രാവിലെ (21-09-2019) 8 മണിമുതല്‍ ആരംഭിക്കും.
Post Your Comments