പാലാ: കിഫ്‌ബി വഴിയുള്ള വൈദ്യുതപദ്ധതിയിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല. വൈദ്യുതി കൊണ്ടു വരുന്നതിനും പ്രസരണത്തിനുമായി നടപ്പിലാക്കുന്ന വന്‍കിട ട്രാന്‍സ്ഗ്രിഡ് പദ്ധതിയില്‍ ആണ് അഴിമതി നടന്നിട്ടുള്ളത്. ചെന്നിത്തല പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
ALSO READ: വരുന്നത് മഹാപ്രളയമോ? രൂപപ്പെടുന്നത് മൂന്ന് ന്യൂനമര്‍ദ്ദങ്ങള്‍- സംസ്ഥാനത്ത് മഴ കനക്കും
പതിനായിരം കോടിയുടെ പദ്ധതി നടപ്പിലാക്കാന്‍ സർക്കാർ തുടക്കത്തില്‍ ഉദ്ദേശിച്ചിരുന്നെങ്കിലും വ്യാപകമായ ആക്ഷേപങ്ങളെ തുടര്‍ന്ന് 4500 കോടി രൂപയുടെ ഒന്നാംഘട്ട പ്രവൃത്തികള്‍ നടപ്പിലാക്കിയാല്‍ മതി എന്ന് തീരുമാനിക്കുകയായിരുന്നു.
കെഎസ്ഇബിയുടെ അടിസ്ഥാന നിരക്കിനെക്കാള്‍ വളരെ ഉയര്‍ന്ന നിരക്കിലാണ് കരാര്‍ നല്‍കിയിരിക്കുന്നത്. ഇതില്‍ ആദ്യം നടപ്പാക്കുന്ന രണ്ടു പദ്ധതികളായ കോട്ടയം ലൈന്‍സ് പദ്ധതിയിലും കോലത്തുനാട് പദ്ധതിയിലും ദുരൂഹമായ ഇടപാടുകള്‍ നടന്നതായി ചെന്നിത്തല പറഞ്ഞു.
Post Your Comments