KeralaLatest NewsNews

പരീക്ഷാനടത്തിപ്പില്‍ സമഗ്ര അഴിച്ചുപണിക്കൊരുങ്ങി പി.എസ്.സി; നിർദേശങ്ങൾ ഇവയൊക്കെ

തിരുവനന്തപുരം: ചോദ്യപേപ്പര്‍ തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ പരീക്ഷാനടത്തിപ്പില്‍ വൻ മാറ്റങ്ങളുമായി പി.എസ്.സി. പരീക്ഷാഹാളില്‍ വാച്ച്‌, പേഴ്സ്, മൊബൈല്‍ ഫോണ്‍ എന്നിവ വിലക്കും. ഇവ ക്ലോക്ക് റൂമില്‍ നൽകേണ്ടി വരും. ക്ലോക്ക് റൂം സെക്യൂരിറ്റിക്ക് 200 രൂപ പ്രതിഫലം പി.എസ്.സി നല്‍കും. ഇന്‍വിജിലേറ്റര്‍മാരും ക്ലാസ് റൂമില്‍ ഫോണ്‍ ഉപയോഗിക്കരുത്. തിരിച്ചറിയല്‍ രേഖ, അഡ്മിഷന്‍ ടിക്കറ്റ്, നീല / കറുത്ത ബാള്‍ പേന എന്നിവ മാത്രമേ അനുവദിക്കൂ. സംശയം തോന്നുന്ന വിദ്യാർത്ഥികളെ പരിശോധിക്കും.

Read also: ഹൃദ്രോഗം, അര്‍ബുദം, പ്രമേഹം പോലുള്ള അസുഖങ്ങള്‍ തടയാന്‍ ദിവസവും ഒരുപിടി കശുവണ്ടി കഴിക്കാം

ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്ന ക്രമക്കേടുകള്‍ക്ക് അസി. സൂപ്രണ്ടുമാരായ ഇന്‍വിലേറ്റര്‍മാരായിരിക്കും ഉത്തരവാദി. പരീക്ഷ തുടങ്ങുന്നതിന് 10മിനിട്ട് മുൻപ് മാത്രമേ ചോദ്യക്കവര്‍ പൊട്ടിക്കാവൂ.ചോദ്യപേപ്പര്‍ നല്‍കുന്നതിന് മുൻപ് അണ്‍യൂസ്ഡ് ഒ.എം.ആര്‍ ഷീറ്റ് റദ്ദാക്കുകയും ഇവ എണ്ണി തിട്ടപ്പെടുത്തി ചോദ്യപേപ്പര്‍ പാക്കറ്റില്‍ വച്ച്‌ സീല്‍ ചെയ്യുകയും വേണം. ഇന്‍വിലേറ്റര്‍മാര്‍ ഉദ്യോഗാര്‍ത്ഥിയുടെ ഒപ്പും തിരിച്ചറിയല്‍ കാര്‍ഡും പരിശോധിച്ച്‌ ആളെ ഉറപ്പുവരുത്തണം എന്നിവയാണ് നിർദേശങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button