Latest NewsNewsIndia

രാഹുല്‍ ഗാന്ധിക്കും സോണിയയ്ക്കുമെതിരെ അന്വേഷണത്തിന് ഉത്തരവ്

മുംബൈ: കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരേ അന്വേഷണം നടത്താൻ പോലീസിന് നിര്‍ദേശം. ഹിന്ദുത്വ നേതാവ് വീര്‍ സവര്‍ക്കറെ അപമാനിച്ചെന്ന പരാതിയിലാണ് അന്വേഷണം നടത്താൻ മുംബൈയിലെ ഭോയ്‌വാഡ മജിസ്‌ട്രേറ്റ് കോടതി പോലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സവര്‍ക്കറുടെ കൊച്ചുമകന്‍ രഞ്ജിത് സവര്‍ക്കര്‍ നല്‍കിയ പരാതിയിലാണ് നടപടി.

Read also: അഞ്ച് മിനുട്ട് പൊലീസ് സൂപ്രണ്ടാകുവാന്‍ അവസരം ലഭിച്ചപ്പോൾ സ്വന്തം പിതാവിനെതിരെ നടപടിക്ക് നിര്‍ദേശിച്ച് വിദ്യാര്‍ത്ഥി

കോണ്‍ഗ്രസ് നേതൃത്വം സവര്‍ക്കറെ രാജ്യദ്രോഹിയെന്ന്‌ വിളിച്ചു എന്നാണ് രഞ്ജിത്തിന്റെ പരാതിയില്‍ പറയുന്നത്. സവര്‍ക്കര്‍ ബ്രിട്ടീഷ് സര്‍ക്കാരിനോട് ദയവിനു യാചിച്ചെന്നും ബ്രിട്ടന്റെ അടിമയായി ശിഷ്ടകാലം കഴിച്ചുകൂട്ടാന്‍ ആഗ്രഹിച്ചെന്നും കോൺഗ്രസ് അപമാനിച്ചുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button