ന്യൂഡല്‍ഹി: ട്രാഫിക് നിയമലംഘനത്തിന് പിഴ വര്‍ധിപ്പിച്ചതിനെക്കുറിച്ച് വ്യക്തമാക്കി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഭേദഗതി വരുത്തിയത് ലക്ഷക്കണക്കിന് മനുഷ്യരെ രക്ഷിക്കാനാണെന്നും വരുമാനം കൂട്ടാനോ ജനപ്രിയ രാഷ്ട്രീയം കളിക്കാനോ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 100 രൂപയ്ക്ക് ഇപ്പോഴെന്താണ് വില? സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് ഈ പിഴ ലഭിക്കുന്നത്, കേന്ദ്രത്തിനല്ല. ഈ നിയമം കൊണ്ടുവന്നത് വരുമാനം കൂട്ടാനല്ല, ജനങ്ങള്‍ നിയമം ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനാണ്. അവര്‍ നിയമം ലംഘിച്ചില്ലെങ്കില്‍ പിഴ വിധിക്കുകയുമില്ലെന്നും നിതിൻ ഗഡ്കരി കൂട്ടിച്ചേർത്തു.
ഒന്നരലക്ഷം ആളുകളാണ് വര്‍ഷം തോറും ഇവിടെ മരിക്കുന്നത്. 65 ശതമാനത്തോളം ആളുകൾ റോഡപകടങ്ങളിലാണ് മരണപ്പെടുന്നത്. മക്കളെ നഷ്ടപ്പെട്ട വീട്ടുകാരോട് ഞങ്ങള്‍ക്കൊരു ഉത്തരവാദിത്വവുമില്ലെന്നാണോ? സംസ്ഥാനങ്ങള്‍ക്ക് പിഴ കുറയ്ക്കാന്‍ വകുപ്പുണ്ട്. അതില്‍ എതിർപ്പില്ലെന്നും നിതിൻ ഗഡ്കരി വ്യക്തമാക്കി.
Post Your Comments