ന്യൂഡൽഹി: പതിനാറ് രാജ്യങ്ങളുടെ പിന്തുണ ലഭിക്കാത്തതിനാൽ യുഎൻ മനുഷ്യാവകാശ കൗൺസിലിൽ കശ്മീർ പ്രമേയം സമർപ്പിക്കാൻ കഴിയാതെ പാകിസ്ഥാൻ. 42 മത്തെ യു എൻ മനുഷ്യാവകാശ സെഷനിൽ കശ്മീർ പ്രമേയം അവതരിപ്പിക്കാൻ പാകിസ്ഥാന് നൽകിയിരുന്ന അവസാന ദിവസം ഇന്നലെയായിരുന്നു. എന്നാൽ 16 രാജ്യങ്ങളുടെ പിന്തുണ ലഭിക്കാത്തതിനാൽ പ്രമേയം സമർപ്പിക്കാനുള്ള അവസാന തീയതി പാകിസ്ഥാന് നഷ്ടമാകുകയായിരുന്നു.
Read also: കോളേജ് ഹോസ്റ്റലുകളില്‍ മൊബൈല്‍ ഫോണിന് ഏര്‍പ്പെടുത്തുന്ന നിയന്ത്രണം; നിലപാട് വ്യക്തമാക്കി ഹൈക്കോടതി
അതേസമയം ജനീവയിലേയ്ക്ക് പുറപ്പെടും മുൻപ് പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി പാക് ജനതയ്ക്ക് മുൻപിൽ കശ്മീർ പ്രമേയം തീർച്ചയായും അവതരിപ്പിക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ വീണ്ടും പാകിസ്ഥാന് തിരിച്ചടി നേരിടുകയായിരുന്നു.
Post Your Comments