Jobs & Vacancies

ഹോമിയോപ്പതി മെഡിക്കൽ കോളേജിൽ ഒഴിവ്

തിരുവനന്തപുരം ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജിലെ ഡിപ്പാർട്ട്‌മെന്റ് റിസർച്ച് വിംഗിൽ സയന്റിസ്റ്റ്-സി, ജൂനിയർ റിസർച്ച് ഫെല്ലോ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഒക്‌ടോബർ ഒന്നിന് രാവിലെ 11ന് കോളേജിൽ കൂടിക്കാഴ്ച നടത്തും. ഉദ്യോഗാർഥികൾ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം തിരുവനന്തപുരം ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ & കൺട്രോളിംഗ് ഓഫീസർ മുമ്പാകെ ഹാജരാകണം.
സയന്റിസ്റ്റ്- സി തസ്തികയിൽ പി.എച്ച്.ഡി ഇൻ നാനോസയൻസ് ആൻഡ് ടെക്‌നോളജി. കൂടാതെ സ്‌പെക്‌ട്രോസ്‌കോപിക് ടെക്‌നിക്‌സ് ഉപയോഗിച്ചുകൊണ്ട് ഹോമിയോപ്പതി ഔഷധങ്ങളുടെ ക്യാരക്ടറൈസേഷൻ ചെയ്യുന്നതിൽ ഗവേഷണ പരിചയവും ഉണ്ടായിരിക്കണം. ഉയർന്ന നിലവാരത്തിൽ അവലോകനം ചെയ്യപ്പെടുന്ന അന്തർദേശീയ ജേണലുകളിൽ ഗവേഷണ ഫലങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള മുൻപരിചയവും ആധുനിക മെറ്റീരിയൽ ക്യാരക്ടറൈസേഷൻ സാങ്കേതിക വിദ്യകളിലുള്ള മുൻപരിചയവും ഉണ്ടാവണം. ജൂനിയർ റിസർച്ച് ഫെല്ലോയ്ക്ക് ബി.എച്ച്.എം.എസ് കൂടാതെ ഗവേഷണ പരിചയവും വേണം. ഹോമിയോപ്പതി ഔഷധങ്ങളുടെ സൈക്കോകെമിക്കൽ ക്യാരക്ടറൈസേഷന് ഉപയോഗിക്കുന്ന അനലിറ്റിക്കൽ ടെക്‌നിക്‌സിനെ കുറിച്ചുള്ള അറിവുള്ളവർക്ക് മുൻഗണന.

shortlink

Related Articles

Post Your Comments

Related Articles


Back to top button