Latest NewsNewsBusiness

നേട്ടം കൈവിട്ടു : ഓഹരി വിപണി തുടങ്ങിയത് നഷ്ടത്തിൽ

മുംബൈ : നാലാം ദിനത്തിൽ കഴിഞ്ഞ ദിവസത്തെ നേട്ടം കൈവിട്ടു, ഓഹരി വിപണി തുടങ്ങിയത് നഷ്ടത്തിൽ. സെന്‍സെക്സ് 176 പോയിന്റ് താഴ്ന്ന് 36,997ലും നിഫ്റ്റി 38 പോയിന്റ് താഴ്ന്നു 10,964ലുമാണ് വ്യാപാരം തുടങ്ങിയത്. ബിഎസ്ഇയിലെ 444 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 614 ഓഹരികള്‍ നഷ്ടത്തിലായി. ഊര്‍ജം, ലോഹം, ഐടി, ബാങ്ക്,വാഹനം തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും സമ്മര്‍ദത്തിലാണ്.

Also read : വീഴ്ച്ചയിൽ നിന്നും കരകയറി ഓഹരി വിപണി : വ്യാപാരത്തിൽ ഉണർവ്

എച്ച്ഡിഎഫ്സി ബാങ്ക്, മാരുതി സുസുകി,ഭാരതി എയര്‍ടെല്‍, ടാറ്റ മോട്ടോഴ്സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍,ഏഷ്യന്‍ പെയിന്റ്സ്, വിപ്രോ, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും, എച്ച്സിഎല്‍ ടെക്, ടിസിഎസ്,ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, എസ്ബിഐ,യെസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button