മുംബൈ : കഴിഞ്ഞ രണ്ടു ദിവസം നഷ്ടത്തിലായിരുന്നു ഓഹരി വിപണിയിൽ മൂന്നാം ദിനത്തിൽ ഉണർവ്. സെന്‍സെക്സ് 201 പോയിന്റ് ഉയർന്ന് 36,679ലും, നിഫ്റ്റി 53 പോയിന്റ് ഉയർന്നു 10,871ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 598 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ, 181 ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു. പ്രധാനമായും വാഹനം, ഓയില്‍ ആന്റ് ഗ്യാസ്, ലോഹം, ഫാര്‍മ, ഊര്‍ജം, ഇന്‍ഫ്ര ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ എഫ്എംസിജി, ഐടി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായി.
Also read : ഓഹരി വിപണിയിൽ ഇന്നും തളർച്ച : വ്യാപാരം തുടങ്ങിയത് നഷ്ടത്തിൽ
ബ്രിട്ടാനിയ, മാരുതി സുസുകി, ഒഎന്‍ജിസി, യുപിഎല്‍, സിപ്ല, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഫോസിസ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികകളും നഷ്ടത്തിലും, ഇന്ത്യന്‍ ഹോട്ടല്‍സ്, എച്ച്പിസിഎല്‍, ഗ്രാഫൈറ്റ് ഇന്ത്യ, ഐഒസി, ബിപിസിഎല്‍, ഹീറോ മോട്ടോര്‍കോര്‍പ്, ഇന്ത്യബുള്‍സ് ഹൗസിങ്, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
Post Your Comments