Latest NewsKeralaNews

പോസ്​റ്റ്​മാനല്ല, വീട്ടുപടിക്കൽ ഇനി ‘എ.ടി.എം മാൻ’

പ​ണം പി​ൻ​വ​ലി​ക്കാ​നു​ള്ള സം​വി​ധാ​ന​വു​മാ​യി കേ​ര​ള​ത്തി​ൽ 7196 പോ​സ്​​റ്റ്​​മാ​ന്മാ​ർ സ​ജ്ജം

മലപ്പുറം: വീ​ട്ടു​പ​ടി​ക്ക​ൽ ക​ത്തും ര​ജി​സ്​​ട്രേ​ഡും എ​ത്തി​ക്കു​ന്ന​വ​ർ മാ​ത്ര​മ​ല്ല പോ​സ്​​റ്റ്​​മാ​ന്മാ​ർ, ഇ​നി സ​ഞ്ച​രി​ക്കു​ന്ന എ.​ടി.​എ​മ്മു​ക​ൾ കൂ​ടി​യാ​വു​ക​യാ​ണ്. ഏ​ത്​ അ​ക്കൗ​ണ്ടി​ൽ​നി​ന്നും 10,000 രൂ​പ​വ​രെ പ​ണം പി​ൻ​വ​ലി​ക്കാം, മ​റ്റൊ​രാ​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക്​​ പ​ണം കൈ​മാ​റം, ബാ​ല​ൻ​സും അ​റി​യാം. ത​പാ​ൽ​വ​കു​പ്പി​ന്​ കീ​ഴി​ൽ സെ​പ്​​റ്റം​ബ​ർ ഒ​ന്നി​ന്​ ആ​ധാ​ർ എ​നേ​ബി​ൾ​ഡ്​ പേ​മ​​ൻറ്​ സി​സ്​​റ്റം (എ.​ഇ.​പി.​എ​സ്) പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തോ​ടെ​യാ​ണ്​ പോ​സ്​​റ്റ്​​മാ​ന്മാ​ർ​ക്ക്​ ന്യൂ​ജെ​ൻ നി​യോ​ഗം.

ALSO READ: ഭോഗം ധ്യാനം പോലെ മനോഹരം; സെക്സ് ഗുരു ഓഷോ രജനീഷ് പറഞ്ഞത്

ത​പാ​ൽ വ​കു​പ്പ്​ ത​യാ​റാ​ക്കി​യ ‘മൈ​​ക്രോ എ.​ടി.​എം’ ആ​പ്പും മൊ​ബൈ​ൽ ഫോ​​ണും ബ​യോ​മെ​ട്രി​ക്​ ഉ​പ​ക​ര​ണ​വും പോ​സ്​​റ്റ്​​മാ​ന്മാ​ർ​ക്ക​്​ ന​ൽ​കി​യാ​ണ്​ ത​പാ​ൽ​വ​കു​പ്പി​​​​െൻറ കാ​ല​​ത്തി​നൊ​ത്ത ചു​വ​ടു​മാ​റ്റം. യൂ​സ​ർ​നെ​യി​മോ പാ​സ്​​വേ​ഡോ ന​ൽ​കാ​തെ പൂ​ർ​ണ​മാ​യും ബ​യോ​മെ​ട്രി​ക്​ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ എ.​ഇ.​പി.​എ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കേ​ര​ള സ​ർ​ക്കി​ളി​ന്​ കീ​ഴി​ലെ ആ​കെ​യു​ള്ള 10,600 പോ​സ്​​റ്റ്​​മാ​ന്മാ​രി​ൽ 7,196 പേ​രും പു​തി​യ സേ​വ​നം ന​ൽ​കാ​ൻ സ​ജ്ജ​രാ​യി​ക്ക​ഴി​ഞ്ഞു. പോ​സ്​​റ്റോ​ഫി​സു​ക​ളി​ൽ നേ​രി​െ​ട്ട​ത്തി​യാ​ലും ഇ​തേ സേ​വ​ന​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. സം​സ്​​ഥാ​ന​ത്തെ 5,064 പോ​സ്​​റ്റോ​ഫി​സു​ക​ളി​ൽ 4,742ലും ​പു​തി​യ സൗ​ക​ര്യ​​മു​ണ്ട്. ത​പാ​ൽ​വ​കു​പ്പി​​​​െൻറ പേ​മ​​െൻറ്​ ബാ​ങ്കാ​യ ​െഎ.​പി.​പി.​ബി​ക്ക്​ (ഇ​ന്ത്യ പോ​സ്​​റ്റ്​ പേ​​മ​​െൻറ്​ ബാ​ങ്ക്) അ​നു​ബ​ന്ധ​മാ​യാ​ണ്​ എ.​ഇ.​പി.​എ​സ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ALSO READ: ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി

എ​ല്ലാ ബാ​ങ്കു​ക​ളും ഇ​ട​പാ​ടു​ക​ൾ​ക്കു​ള്ള ഒാ​ൺ​ലൈ​ൻ സൗ​ക​ര്യം ആ​പ്പു​ക​ൾ വ​ഴി ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും പ​ണം ക​റ​ൻ​സി​യാ​യി പി​ൻ​വ​ലി​ക്ക​ണ​മെ​ങ്കി​ൽ എ.​ടി.​എ​മ്മി​ലോ ബാ​ങ്കി​ലോ നേ​രി​െ​ട്ട​ത്ത​ണം. ഒാ​ൺ​ലൈ​ൻ ഇ​ട​പാ​ടു​ക​ളി​ൽ പ്രാ​വീ​ണ്യ​മി​ല്ലാ​ത്ത​വ​ർ​ക്കും ബാ​ങ്കു​ക​ളി​ലെ​ത്താ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്കും വീ​ട്ടു​പ​ടി​ക്ക​ൽ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്നു​വെ​ന്ന​താ​ണ്​ പു​തി​യ സം​വി​ധാ​ന​ത്തി​​​െൻറ പ്ര​ത്യേ​ക​ത​യെ​ന്ന്​ ത​പാ​ൽ വ​കു​പ്പ്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്നു. ഒ​ന്നി​ല​ധി​കം ബാ​ങ്കു​ക​ളു​ടെ സേ​വ​നം ഒ​രു പ്ലാ​റ്റ്​​ഫോ​മി​ൽ ഏ​കോ​പി​ക്കു​ന്നു​വെ​ന്നാ​ണ്​ എ.​ഇ.​പി.​എ​സി​​​െൻറ മ​റ്റൊ​രു സ​വി​ശേ​ഷ​ത. പോ​സ്​​റ്റ​ൽ പേ​മ​​െൻറ്​ ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്ലാ​ത്ത​വ​ർ​ക്കും എ.​ഇ.​പി.​എ​സ്​ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ണ്.

ALSO READ: പഞ്ചിംഗ് കൊണ്ടുവന്നപ്പോള്‍ സെക്രട്ടറിയേറ്റ് ജീവനക്കാര്‍ ഇത്രയും കരുതിയില്ല : ഹാജര്‍ രേഖകള്‍ ശരിയാക്കാന്‍ ജീവനക്കാര്‍ നെട്ടോട്ടത്തില്‍

ഒ​രു ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ലു​ള്ള പ​ണം പി​ൻ​വ​ലി​ച്ച് ത​പാ​ൽ പേ​​മ​​െൻറ്​ ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ലേ​ക്കെ​ത്തി​ക്കാ​ന​ും മ​റ്റൊ​രു ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ലേ​ക്ക്​ നി​ക്ഷേ​പി​ക്കാ​ന​ു​മു​ള്ള സൗ​ക​ര്യ​മാ​ണ്​ ‘പു​ൾ മ​ണി’. ഇൗ ​സൗ​ക​ര്യ​മൊ​​ഴി​കെ മ​റ്റു​ള്ള സേ​വ​ന​മെ​ല്ലാം ത​പാ​ൽ പേ​​മ​​െൻറ്​ ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ ഇ​ല്ലാ​ത്ത​വ​ർ​ക്കും ല​ഭ്യ​മാ​കും.

അ​ക്കൗ​ണ്ട്​ ന​മ്പ​റ​ല്ല, ആ​ധാ​റാ​ണ്​ നി​ർ​ബ​ന്ധം. പോ​സ്​​റ്റ്​​മാ​​​െൻറ കൈ​വ​ശ​മു​ള്ള മൊ​ബൈ​ൽ ആ​പി​ൽ അ​ക്കൗ​ണ്ട്​ ന​മ്പ​ർ, മൊ​ബൈ​ൽ ന​മ്പ​ർ, ആ​ധാ​ർ ന​മ്പ​ർ, ആ​ധാ​ർ കാ​ർ​ഡി​ലെ ക്യൂ.​ആ​ർ കോ​ഡ്​ എ​ന്നി​വ ന​ൽ​കി​യാ​ണ്​ എ.​ഇ.​പി.​എ​സി​ലേ​ക്ക്​ പ്ര​വേ​ശി​ക്കു​ന്ന​ത്. ഏ​ത്​ രീ​തി സ്വീ​ക​രി​ച്ചാ​ലും ആ​ധാ​റി​ലെ ബ​യോ​മെ​ട്രി​ക്​ വി​വ​ര​ങ്ങ​ൾ ന​ൽ​കി​യാ​ലേ തു​ട​ർ​ന്ന്​ മു​ന്നോ​ട്ടു​പോ​കാ​നാ​കൂ. ഇ​ട​പാ​ടു​ക​ൾ​ക്ക്​ സ​ർ​വി​സ്​ ചാ​ർ​ജി​ല്ല എ​ന്ന​താ​ണ്​ മ​റ്റൊ​ര​ു പ്ര​ത്യേ​ക​ത.

ആ​വ​ശ്യ​മാ​യ പ​ണം അ​ടി​ച്ചു​ന​ൽ​കി​യാ​ൽ അ​ത്​ ​അ​ക്കൗ​ണ്ടി​ൽ​നി​ന്ന്​ കു​റ​യും. ​േപാ​സ്​​റ്റ്​​മാ​ൻ ആ ​തു​ക ന​ൽ​കും. അ​ക്കൗ​ണ്ടു​ട​മ​ക്ക്​ എ​സ്.​എം.​എ​സാ​യി പി​ൻ​വ​ലി​ച്ച വി​വ​ര​മെ​ത്തു​ക​യും ചെ​യ്യും.

എ.ഇ.പി.എസ്​ സേവനം നൽകുന്ന പോസ്​റ്റ്​മാന്മാരുടെ ജില്ല തിരിച്ചുള്ള എണ്ണം:
തിരുവനന്തപുരം 628
കൊല്ലം 474
ആലപ്പുഴ 470
പത്തനംതിട്ട 355
ഇടുക്കി 321
കോട്ടയം 544
എറണാകുളം 612
തൃശ​ൂർ 867
പാലക്കാട്​ 719
മലപ്പുറം 466
കോഴിക്കോട്​ 604
വയനാട്​ 217
കണ്ണൂർ 586
കാസർകോട്​​ 333

shortlink

Related Articles

Post Your Comments

Related Articles


Back to top button