ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ അഴിമതി കേസിൽ അറസ്റ്റിലായ പി ചിദംബരത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി തീരുന്ന സാഹചര്യത്തിൽ ഇന്ന് സിബിഐ കോടതിയിൽ ഹാജരാക്കും.
ALSO READ: പൊതുമേഖല മേധാവികളുമായി ഇന്ന് കൂടിക്കാഴ്ച നടത്താനൊരുങ്ങി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍
ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 23ആം തീയതിയിലേക്ക് ഡൽഹി ഹൈക്കോടതി മാറ്റിയിരിക്കുന്ന സാഹചര്യത്തിൽ അതുവരെ ചിദംബരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വീടണമെന്ന് സിബിഐ ആവശ്യപ്പെട്ടേക്കും.
അതേസമയം. ചിദംബരത്തെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് ഇതുവരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയിട്ടുമില്ല. ചിദംബരത്തിനെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അന്വേഷണവും പുരോഗമിക്കുകയാണ് തീഹാര്‍ ജയിലിൽ കിടക്കുന്നതിന് പകരം എൻഫോഴ്സ്മെന്‍റിന് മുന്നിൽ കീഴടങ്ങാൻ അനുവദിക്കണമെന്ന ചിദംബരത്തിന്‍റെ ആവശ്യം നേരത്തെ സിബിഐ കോടതി തള്ളിയിരുന്നു.
ALSO READ: കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികൾ സമർപ്പിച്ച മുഴുവൻ പത്രികകളും തള്ളി
കേസുമായി ബന്ധപ്പെട്ട ചിലരെ ചോദ്യംചെയ്യുകയാണെന്നും അവരെ ചോദ്യംചെയ്തതിന് ശേഷം മാത്രം ചിദംബരത്തെ കസ്റ്റഡിയില്‍ മതിയെന്നുമായിരുന്നു എന്‍ഫോഴ്‍സ്മെന്‍റ് കോടതിയില്‍ വ്യക്തമാക്കിയത്.
Post Your Comments