തിരുവനന്തപുരം: ‘സെഫിയും താനും ഭാര്യാ ഭര്‍ത്താക്കന്മാരെ പോലെയാണ് ജീവിച്ചത്; തന്റെ ളോഹയ്ക്കുള്ളില്‍ ഉള്ളത് കരിങ്കല്ല് അല്ലെന്നും താന്‍ ഒരു പച്ചയായ മനുഷ്യനാണെന്നും തനിക്ക് തെറ്റുപറ്റിയെന്നും ഫാദര്‍ തോമസ് കോട്ടൂര്‍ കുറ്റസമ്മതം നടത്തിയിരുന്നുവെന്ന് തിരുവനന്തപുരം സിബിഐ കോടതിയില്‍ പ്രോസിക്യൂഷന്‍ വാദം ഉന്നയിച്ചു. സെഫി കന്യാചര്‍മ്മം വെച്ചുപിടിപ്പിച്ചതിലെ ബുദ്ധികേന്ദ്രവും ഫാദര്‍ കോട്ടൂരാണെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.
കന്യാചര്‍മ്മം കൃത്രിമമായി വച്ചുപിടിപ്പിച്ചതിന്റെ പിന്നില്‍ സൈക്കോളജി പ്രൊഫസറായ ഫാ.കോട്ടൂരിന്റെ ക്രിമിനല്‍ ബുദ്ധിയാണെന്ന് പ്രോസിക്യൂഷന്‍ കോടതയില്‍ ബോധിപ്പിച്ചു. ഫാ.തോമസ് കോട്ടൂര്‍,സിസ്റ്റര്‍ സെഫി എന്നിവര്‍ക്കെതിരെയുള്ള സിബിഐ കോടതിയില്‍ നടക്കുന്ന വിചാരണയിലെ പ്രോസിക്യൂഷന്‍ അന്തിമ വാദം ഇനി തിങ്കളാഴ്ച്ച തുടരും.
കേസില്‍ പ്രതികള്‍ക്കെതിരായ ഗൂഢാലോചന തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകളിന്‍ മേലുള്ള വാദമാണ് ഇന്നലെ കോടതിയില്‍ നടന്നത്. അഭയ കേസിലെ മൂന്നാം പ്രതി സിസ്റ്റര്‍ സെഫി ഹൈമനോപ്‌ളാസ്റ്റിക് സര്‍ജറി നടത്തി കന്യകയാണെന്ന് സ്ഥാപിച്ചത് കേസില്‍ നിന്നും രക്ഷപ്പെടാന്‍ ആയിരുന്നെന്ന് പ്രോസിക്യൂഷന്‍. പ്രതി സിസ്റ്റര്‍ സെഫിയെ അറസ്റ്റ് ചെയ്ത ശേഷം സിബിഐ 2008 നവംബര്‍ 25ന് വൈദ്യപരിശോധനക്ക് വിധേയയാക്കിയിരുന്നു.
ഇതില്‍ സെഫി കന്യകയാണെന്ന് സ്ഥാപിച്ച് എടുക്കാന്‍ വേണ്ടി കന്യകാചര്‍മ്മം കൃതിമമായി വച്ചു പിടിപ്പിക്കാനായി ഹൈമനോപ്‌ളാസ്റ്റിക് സര്‍ജറി നടത്തിയതായി തെളിഞ്ഞിരുന്നു. ഇത് സംബന്ധിച്ച് ആലപ്പുഴ ഗവ.മെഡിക്കല്‍ കോളേജിലെ പൊലീസ് സര്‍ജനും പ്രോസിക്യൂഷന്‍ 29ാം സാക്ഷിയുമായ ഡോ.രമയും, കോളേജ് പ്രിന്‍സിപ്പലും പ്രോസിക്യൂഷന്‍ 19ാം സാക്ഷിയുമായ ഡോ.ലളിതാംബിക കരുണാകരനും സിബിഐ കോടതയില്‍ മൊഴി നല്‍കിയത് അന്തിമ വാദത്തില്‍ പ്രോസിക്യൂഷന്‍ കോടതില്‍ ചൂണ്ടികാട്ടി.
പ്രതികള്‍ തമ്മിലുള്ള അവിഹിതബന്ധം സിസ്റ്റര്‍ അഭയ കാണാന്‍ ഇടയായതാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പ്രോസിക്യൂഷന്‍ കേസ്. തിരുവനന്തപുരം സിബിഐ കോടതിയില്‍ അഭയ കേസിലെ പ്രതികളായ ഫാ.തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്കെതിരെ നടത്തുന്ന വിചാരണയില്‍ പ്രോസിക്യൂഷന്‍ അന്തിമ വാദം നാളെയും തുടരും. 1992 മാര്‍ച്ച് 27 ന് വെളുപ്പിന് 4.15 നാണ് സംഭവം. പയസ് ടെന്‍ത് കോണ്‍വന്റില്‍ പഠിക്കുന്നതിന് വേണ്ടി പുലര്‍ച്ചെ ഉണര്‍ന്ന അഭയ അടുക്കളയിലുള്ള ഫ്രിഡ്ജില്‍ നിന്നും വെള്ളം എടുത്ത് കുടിക്കുമ്പോഴാണ് കാണരുതാത്ത കാഴ്ച കണ്ടത്.
Post Your Comments