തിരുവനന്തപുരം: കേന്ദ്രമന്ത്രി വി. മുരളീധരന് മതിയായ സുരക്ഷ ഒരുക്കിയില്ലെന്ന് പരാതി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനാണ് പരാതി നല്‍കിയത്. പാലായിൽ ഗൺമാനും മറ്റു സുരക്ഷാ ഉദ്യോഗസ്ഥരും വേണ്ട എന്നാണ് സർക്കാർ തീരുമാനം. അതെ സമയം ഔദ്യോഗിക ചുമതലകളൊന്നുമില്ലാത്ത കോടിയേരിക്ക് വലിയ സുരക്ഷ ഒരുക്കുമ്പോഴാണ് കേന്ദ്രമന്ത്രിയായ മുരളീധരന് സുരക്ഷ നിഷേധിച്ചത്.
സാധാരണ നിലയിൽ പൈലറ്റ് ഒഴിവാക്കുകയാണ് ചെയ്യുന്നത്. അതെ സമയം മുഖ്യമന്ത്രിക്ക് പത്തിലധികം കമാണ്ടോകളും സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെട്ട സംഘമാണ് സുരക്ഷ നൽകുന്നത്. ഇതോടെ പൂർണ്ണമായ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ പരാതി നൽകുകയായിരുന്നു.
മുരളീധരന് ചെങ്ങന്നൂരിലെത്തിയപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥനെ പോലീസ് പിന്‍വലിച്ചുവെന്ന് സുരേന്ദ്രന് ഡിജിപിക്ക് നല്കിയ പരാതിയില്‍ പറയുന്നു. പാലായില്‍ മുരളീധരനൊപ്പം സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ലെന്നും സുരേന്ദ്രന് പറഞ്ഞു.
Post Your Comments