Latest NewsIndia

പൊള്ള വാഗ്ദാനം, രാഹുല്‍ ഗാന്ധി കര്‍ഷകരോട് മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് എം.എല്‍.എ

ഭോപ്പാല്‍: അധികാരത്തിലെത്തി 10 ദിവസങ്ങള്‍ക്കകം കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി കര്‍ഷകരോട് മാപ്പ് പറയണമെന്ന് മധ്യപ്രദേശിലെ മുതിർന്ന കോൺഗ്രസ് എംഎൽഎ. മുന്‍ മുഖ്യമന്ത്രി ദിഗ് വിജയ് സിംഗിന്റെ സഹോദരനും എം.എല്‍.എയുമായ ലക്ഷ്മണ്‍ സിംഗ് ആണ് പാലിക്കാന്‍ കഴിയാത്ത വാഗ്ദാനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കരുതെന്നു രാഹുൽ ഗാന്ധിയോട് പറഞ്ഞത്.

ഇത്തരം വാഗ്ദാനങ്ങള്‍ നല്‍കുന്നതിന് പകരം കര്‍ഷകരോട് കൃത്യമായ സമയം പറയുകയും സാവധാനം കടങ്ങള്‍ എഴുതി തള്ളുകയുമാണ് വേണ്ടത്.- ലക്ഷ്മണ്‍ പറഞ്ഞു.ആ വാഗ്ദാനം നല്‍കിയിട്ട് എത്ര ദിവസമായി. ഇതുവരെയും അത് പൂര്‍ത്തീകരിക്കാനായിട്ടില്ല. 10 ദിവസങ്ങള്‍ കൊണ്ട് കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുമെന്ന് പറഞ്ഞ രാഹുല്‍ കര്‍ഷകരോട് മാപ്പ് പറയണം. മേലാല്‍ ഇത്തരം പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കരുത്.’ ലക്ഷ്മൺ പ്രസ്താവിച്ചു.

ഈ വര്‍ഷം ജൂണ്‍ മാസത്തിലാണ് രാഹുല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കാര്‍ഷിക കടങ്ങള്‍ പൂര്‍ണ്ണമായി എഴുതി തള്ളുമെന്ന പ്രസ്താവന നടത്തിയത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയതിന് പിന്നാലെയായിരുന്നു രാഹുലിന്റെ പ്രഖ്യാപനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button