തിരുവനന്തപുരം : പിഎസ്‌സി പരീക്ഷാത്തട്ടിപ്പ് നടത്തി ജോലിയില്‍ കയറിപ്പറ്റാന്‍ ശ്രമിച്ചത് തനിക്ക് 26 വയസായതുകൊണ്ടാണെന്ന് കേസിലെ രണ്ടാം പ്രതിയും എസ്എഫ്‌ഐ നേതാവുമായ പ്രണവിന്റെ വെളിപ്പെടുത്തല്‍. ഇപ്പോള്‍ 26 വയസ്സായി. പഠിച്ചെഴുതിയാല്‍ പരീക്ഷ ജയിക്കില്ലെന്ന് ഉറപ്പുണ്ട്. ഇനിയും വൈകിയാല്‍ പോലീസില്‍ ജോലി ലഭിക്കില്ലെന്നും അതുകൊണ്ടാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നും പ്രണവ് അന്വേഷണ സംഘത്തിന് മൊഴിനല്‍കി.
Read Also : പിഎസ്‌സി പരീക്ഷാത്തട്ടിപ്പ് : ചോദ്യപേപ്പര്‍ പുറത്തെത്തിച്ചത് ആരെന്ന് പൊലീസിന് നിര്‍ണായക വിവരം
അടുത്ത സുഹൃത്തു വഴിയാണ് തനിക്ക് ചോദ്യപ്പേപ്പര്‍ ലഭിച്ചതെന്നും, ചോദ്യപേപ്പര്‍ ചോര്‍ത്തിയതിലും ഉത്തരങ്ങള്‍ പറഞ്ഞു നല്‍കിയതിലും കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നും പ്രണവ് അന്വേഷണ സംഘത്തോട് വ്യക്തമാക്കി. ഇതോടെ തട്ടിപ്പ് കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാകാനും സാധ്യതയുണ്ട്. എന്നാല്‍ ചോദ്യപ്പേപ്പര്‍ ചോര്‍ത്തി നല്‍കിയ സുഹൃത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പ്രണവ് വെളിപ്പെടുത്തിയിട്ടില്ല. കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ കൈവശം സ്മാര്‍ട്ട് വാച്ചുണ്ടായിരുന്നതിനാലാണ് അതുപയോഗിച്ച് തട്ടിപ്പ് നടത്തിയതെന്നും പ്രണവ് അന്വേഷണ സംഘത്തിന് മൊഴിനല്‍കി.
സംഭവത്തിന് ശേഷം പ്രണവും സഫീറും ഒളിച്ച് താമസിച്ച പ്രദേശങ്ങളിലും അന്വേഷണ സംഘം തെളിവെടുപ്പ് തുടരുകയാണ്. അതേസമയം പ്രണവാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് മറ്റ് പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത്.
Post Your Comments