മലപ്പുറം: കിഴിശ്ശേരി കുഴിമണ്ണ ഗവ: ഹയര്‍ സെക്കന്‍റി സ്കൂളില്‍ നിന്നും പ്ലസ് വണ്‍ ഇംപ്രൂവ്‍മെന്‍റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ മോഷണം പോയിരിക്കുന്നു. നാളത്തെ അക്കൗണ്ടൻസി വിത്ത് എഎഫ്‍എസ് വിഷയത്തിന്‍റെ പരീക്ഷയുടെ ചോദ്യപേപ്പറാണ് മോഷണം പോയിരിക്കുന്നത്. 30 ചോദ്യപേപ്പറാണ് മോഷണം പോയത്. സംസ്ഥാനത്ത് നാളെ നടക്കാനിരുന്ന അക്കൗണ്ടൻസി വിത്ത് എഎഫ്‍എസ് പരീക്ഷ മാറ്റിവെച്ചിരിക്കുകയാണ്. ചോദ്യപേപ്പർ സൂക്ഷിച്ച റൂമിലെ എയർ ഹോളിലൂടെയാണ് മോഷ്ടാവ് അകത്ത് കടന്നിരിക്കുന്നത്. കൊണ്ടോട്ടി പൊലീസ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.
Post Your Comments