കോട്ടയം: മര്യാദയ്ക്ക് അല്ലെങ്കില്‍ സര്‍ക്കാരിന്റെ ഭക്ഷണം കഴിക്കേണ്ടിവരുമെന്ന് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ വിമർശനം. പാലായില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Read also: കേന്ദ്രമന്ത്രി വി മുരളീധരന്റെ ഗൺമാൻ അടക്കമുള്ള സുരക്ഷ പിൻവലിച്ച് പോലീസ്, പരാതി നൽകി കെ സുരേന്ദ്രൻ
അഴിമതി കാണിക്കാന്‍ പ്രവണതയുളളവരോട് ഒരു കാര്യം മാത്രമാണ് പറയാന്‍ ഉളളത്. മര്യാദയ്ക്ക് ജീവിച്ചാല്‍ സര്‍ക്കാരിന്റെ ഭക്ഷണം കഴിക്കാതെ വീട്ടിലെ ഭക്ഷണം കഴിച്ചു ജീവിക്കാം. ഒരു പഞ്ചവടിപ്പാലവും നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. ഇത് വ്യക്തമായി മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി. ഇന്ന് പുതിയ ഒരു കഥ വന്നിട്ടുണ്ട്. അയാള്‍ അനുഭവിക്കാന്‍ പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments