കൊച്ചി : പാലാരിവട്ടം പാലം അഴിമതി കേസുമായി ബന്ധപ്പെട്ടു മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന. ഉടൻ ചോദ്യം ചെയ്യുമെന്നും, ഇബ്രാഹിം കുഞ്ഞിനെതിരെ ശക്തമായ തെളിവുണ്ടെന്നും അന്വേഷണ സംഘം. പണമിടപാട് സൂചിപ്പിക്കുന്ന തെളിവും വിജിലൻസിന് ലഭിച്ചു. നടപടി ടി.ഓ സൂരജിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ. അതേസമയം വിജിലൻസ് ഡയറക്ടർ, അന്വേഷണ ഉദ്യോഗസ്ഥരുടെ നിർണായക യോഗം വിളിച്ചു.
Also read : പാലാരിവട്ടം പാലം അഴിമതി: ടി ഒ സൂരജിന്റെ നിർണ്ണായക വെളിപ്പെടുത്തൽ പുറത്ത്
പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരായ ആരോപണം ആവര്‍ത്തിച്ച് മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ സൂരജ് നേരത്തെ രംഗത്തെത്തിയിരുന്നു. തുക മുന്‍കൂര്‍ നല്‍കാന്‍ ഉത്തരവിട്ടത് മന്ത്രിയാണെന്നു, കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകവെ സൂരജ് മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിക്കെതിരേ തെളിവുണ്ടെന്നും, റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ കേരളയുടെ എം.ഡിയായിരുന്ന മുഹമ്മദ് ഹനീഷാണ് തുക അനുവദിക്കാന്‍ ശുപാര്‍ശ ചെയ്തതെന്നും സൂരജ് പറഞ്ഞു.
അഴിമതിയുമായി ബന്ധപ്പെട്ട് ഒരു ഉദ്യോഗസ്ഥന്റെ ആരോപണങ്ങള്‍ക്ക് താന്‍ മറുപടി നല്‍കേണ്ട കാര്യമില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം വി.കെ ഇബ്രാഹിം കുഞ്ഞ് പ്രതികരിച്ചത്. സൂരജിന്റെ ആരോപണങ്ങള്‍ മുഹമ്മദ് ഹനീഷും നിഷേധിച്ചു.
Post Your Comments