
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ആന്റി റാബീസ് വാക്സിനുകൾ കിട്ടാനില്ല . പേവിഷ ബാധ കേസുകൾ ഏറെ റിപ്പോർട്ട് ചെയ്യപ്പെട്ട സിന്ധിലാണ് പ്രതിസന്ധി രൂക്ഷം . ഇന്നലെ പല ആശുപത്രികളിലും തന്റെ മകന് വേണ്ടി കയറിയിറങ്ങിയ പിതാവ് മരണാസന്നനായ മകനെയും കൊണ്ട് ആശുപത്രി പരിസരത്തു ഇരുന്നു കരഞ്ഞത് വലിയ വാർത്തയായിരുന്നു. കൂടാതെ തന്റെ മകന് വേണ്ട വാക്സിൻ എത്രയും വേഗം അയച്ചു തരണമെന്നപേക്ഷിച്ചു കൊണ്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇദ്ദേഹം നേരിട്ട് കത്തെഴുതുകയും ചെയ്തിരുന്നു.
ഇത് ദേശീയ മാധ്യമങ്ങൾ വളരെ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരുന്നു.ഇന്ത്യയിൽ നിന്നായിരുന്നു പാകിസ്ഥാനിലേയ്ക്ക് ആന്റി റാബീസ് വാക്സിനുകളും, ജീവൻ രക്ഷാ മരുന്നുകളും എത്തിച്ചിരുന്നത് . കശ്മീർ വിഷയത്തിന്റെ പേരിൽ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിൽ നിയന്ത്രണമേർപ്പെടുത്തിയതിനെ തുടർന്ന് ഇന്ത്യയിൽ നിന്നും മരുന്നുകളും പാകിസ്ഥാനിലേയ്ക്ക് അയക്കുന്നുണ്ടായിരുന്നില്ല .എന്നാൽ ജീവൻ രക്ഷാ മരുന്നുകൾക്ക് ക്ഷാമം അനുഭവപ്പെട്ടതോടെ അവ അയച്ച് നൽകണമെന്ന് പാകിസ്ഥാൻ ഇന്ത്യയോട് അടുത്തിടെ ആവശ്യപ്പെട്ടിരുന്നെങ്കിലും ആന്റി റാബീസ് വാക്സിനുകൾ ആവശ്യപ്പെട്ടിരുന്നില്ല.
നിങ്ങളുടെ മുടി കൊഴിയുന്നുണ്ടോ ? എങ്കിൽ സൂക്ഷിക്കുക, ഇതായിരിക്കാം കാരണം
ചൈനയിൽ നിന്ന് വാക്സിനുകൾ എത്തിക്കുന്നുണ്ടെങ്കിലും അവ ഗുണകരമല്ലെന്നും , അവയ്ക്ക് ലോകാരോഗ്യ സംഘടനയുടേയോ , എഫ് ഡി എ യുടെയോ അംഗീകാരമില്ലെന്നും പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു .ഓരോ വർഷവും 10 മുതൽ 12 മില്യൺ വരെ ആന്റി റാബീസ് വാക്സിനുകളാണ് പാകിസ്ഥാന് ആവശ്യമുള്ളത് . എന്നാൽ കേവലം മൂന്ന് കോടി വാക്സിനുകളാണ് പാക് ആരോഗ്യമന്ത്രാലയം ഇറക്കുമതി ചെയ്യുന്നത് . അതിൽ തന്നെ ചൈനയിൽ നിന്നുമുള്ള വാക്സിനുകൾ ഗുണകരവുമല്ല .ലോകാരോഗ്യ സംഘടന അംഗീകരിച്ച രണ്ട് വാക്സിനുകൾ സാമ്പത്തിക വിഷയങ്ങളുമായി ബന്ധപ്പെട്ട് പാക് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയിട്ടുമില്ല .
Post Your Comments