Latest NewsIndia

സർക്കാർ ആശുപത്രിയിൽ പനിക്ക് ചികിത്സ തേടിയ 13 കാരിയ്ക്ക് നൽകിയത് പേവിഷബാധയ്ക്കുള്ള കുത്തിവെപ്പ്: നഴ്സിന് സസ്പെൻഷൻ

സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയ സാധന എന്ന പതിമൂന്നുകാരിയ്ക്ക് നൽകിയത് പേവിഷബാധയ്ക്കുള്ള കുത്തിവെപ്പ്. സംഭവത്തിൽ നഴ്സിനെ സസ്പെന്‍ഡ് ചെയ്തു. തമിഴ്‌നാട്ടിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. ആശുപത്രി വിട്ട സാധന കടലൂര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ഗുരുതര പിഴവ് വരുത്തിയനഴ്സിനെ സസ്പെന്‍ഡ് ചെയ്തതായി ആരോഗ്യവകുപ്പ് ജോയിന്‍റ് ഡയറക്ടര്‍ അറിയിച്ചു .

കടലൂര്‍ സർക്കാര്‍ ആശുപത്രിയിൽ ഇന്നലെയാണ് സംഭവം .പനി ബാധിച്ച സാധനയ്ക്ക് കുത്തിവയ്പ് നൽകണമെന്നായിരുന്നു ഡോക്ടറുടെ നിര്‍ദദേശം. കുട്ടിയുടെ അച്ഛന്‍ കരുണാകരൻ കൈമാറിയ കുറിപ്പടി, തുറന്നുപോലും നോക്കാതെ നഴ്സ് കണ്ണകി ഒരു കുത്തിവയ്പ്പെടുത്തു. രണ്ടാമത്തെ കുത്തിവയ്പ്പിന് മുതിര്‍ന്നപ്പോൾ അച്ഛൻ സംശയമുന്നയിച്ചു.

നായയുടെ കടിയേറ്റാല്‍ 2 കുത്തിവയ്പ്പുള്ള കാര്യം അറിയില്ലേ എന്നായിരുന്നു നഴ്സിന്‍റെ മറുപടി. പനിക്ക് ചികിത്സ തേടിയാണെത്തിയതെന്ന് പറഞ്ഞ അച്ഛൻ ബഹളം വച്ചപ്പോഴാണ് നഴ്സ് കുറിപ്പടി പരിശോധിച്ചത്. തര്‍ക്കത്തിനിടെ തളര്‍ന്നുവീണ കുട്ടിയെ അതേ ആശുപത്രിയിൽ തന്നെ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമായതിന് പിന്നാലെ ഇന്ന് ആശുപത്രി വിടുകയായിരുന്നു. തുടർന്ന് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button