ശിവമോഗ: വാട്സ്ആപ്പ് ശബ്ദ സന്ദേശം വഴി ദുബായില്‍ താമസിക്കുന്ന ഭര്‍ത്താവ് തന്നെ മുത്തലാഖ് ചൊല്ലിയെന്ന് യുവതിയുടെ പരാതി. സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയോട് ആയിഷ എന്ന യുവതി സഹായം അഭ്യര്‍ത്ഥിച്ചു. കര്‍ണ്ണാടക ശിവമോഗയിലാണ് സംഭവം.
‘വാട്‌സാപിലെ വോയിസ് റെക്കോര്‍ഡിലൂടെയാണ് തന്റെ ഭര്‍ത്താവ് മുസ്തഫ മുത്തലാഖ് ചൊല്ലിയത്. എന്നാല്‍ തനിക്ക് ഈ വിവാഹമോചനം അംഗീകരിക്കാന്‍ കഴിയില്ലെന്ന്’ ആയിഷ പറയുന്നു. ‘ഞാന്‍ കേസ് നല്‍കിയിട്ടുണ്ട്. ഞാന്‍ നീതി തേടുന്നു. ഭര്‍ത്താവ് ദുബായില്‍ ആയതു കൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നാണ് പോലീസ് വാദം. ഭര്‍ത്താവിന്റെ വീട്ടുകാര്‍ വളരെ സ്വാധീനം ഉളളവരാണ്, പോലീസ് സ്റ്റേഷന് പുറത്ത് കേസ് ഒതുക്കി തീര്‍ക്കാനാണ് ശ്രമം. ഞങ്ങള്‍ 21 വര്‍ഷം സന്തോഷത്തോടെ ജീവിച്ചു. കുട്ടികള്‍ ഇല്ലാത്തതിനാല്‍ ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തു. അവള്‍ക്ക് ഇപ്പോള്‍ 16 വയസ്സുണ്ട്.
പൊലീസ് ഞങ്ങളെ സഹായിക്കാന്‍ തയ്യാറല്ല. എനിക്ക് ഭര്‍ത്താവിനും മകള്‍ക്കൊപ്പം ജീവിക്കണം. ഞങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനും ഭര്‍ത്താവ് തയ്യാറല്ല. ഇതോടെ മകളുടെ പഠനവും വഴി മുട്ടിയിരിക്കുകയാണെന്ന്’ ആയിഷ പറയുന്നു. മുസ്ലീം സ്ത്രീകള്‍ക്കായി മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയതിന് മോദി സര്‍ക്കാരിനോട് നന്ദി പറഞ്ഞ ആയിഷ തന്റെ വിഷയത്തില്‍ പ്രധാനമന്ത്രിയോട് സഹായവും അഭ്യര്‍ത്ഥിച്ചു.
Post Your Comments