ദിവാകരന്‍ ചോമ്പാല
വടകര: കോടികള്‍ വാരിക്കൂട്ടിയ ലൂസിഫര്‍ എന്ന മെഗാചിത്രത്തിനു ശേഷം മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രമാണ് ഇട്ടിമാണി മെയിഡ് ഇന്‍ ചൈന .
സ്വതസിദ്ധമായ കുസൃതിയും കണ്ണിറുക്കിനോട്ടത്തിനും പുറമെ തൃശ്ശൂര്‍ ഭാഷയുമായി രംഗത്തെത്തുന്ന മോഹന്‍ലാലിന്റെ ഇട്ടിമാണിയിലെ മാര്‍ഗ്ഗം കളി ചിത്രം തീയേറ്ററുകളില്‍ എത്തുന്നതിനു മുമ്പുതന്നെ വൈറലായിത്തീര്‍ന്നതായാണ് സമീപകാല സിനിമാവാര്‍ത്തകള്‍ സാക്ഷ്യപ്പെടുത്തുന്നത്. ഇട്ടിമാണിയായിവേഷമിട്ട മോഹന്‍ലാല്‍ ചിത്രത്തില്‍ ആവതരിപ്പിച്ച മാര്‍ഗ്ഗം കളിയെ സംഗീതസാന്ദ്രമാക്കിയ പിന്നണി ഗായിക വടകരക്കാരി ദേവിക സൂര്യപ്രകാശ് ഭാവിയുടെ വാഗ്ദാനമായി പ്രേക്ഷകഹൃദയങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു.
മാണിക്കുന്നേല്‍ ഇട്ടിമാത്തന്‍ ജനിച്ചതും വളര്‍ന്നതും ചൈനയില്‍ ,ജീവിതം കരുപ്പിടിപ്പിക്കാനെത്തിയതാവട്ടെ കുന്നംകുളത്ത്. ഇട്ടിമാത്തന്റെ മകനായ ഇട്ടിമാണി എന്ന കഥാപാത്രത്തെ അനശ്വരമാക്കിമാറ്റിയ മോഹന്‍ലാലിന്റെ ചിത്രത്തില്‍ പിന്നണിഗായികയായി രംഗത്തെത്തിയ വടകരക്കാരി ദേവികാ സൂര്യപ്രകാശ് ഷാര്‍ജയിലെ ഔവ്വര്‍ ഓണ്‍ ഇംഗ്‌ളീഷ് മീഡിയം ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്.
ഇട്ടിമാണിയുടെ ഓഡിയോ ടെസ്റ്റിനായി കൊച്ചിയിലെത്തിയത് സ്‌കൂളില്‍ അവധിയെടുത്തുകൊണ്ട് .ദുബായിയില്‍ നടന്ന നിരവധി സംഗീത മത്സരങ്ങളിലും റിയാലിറ്റി ഷോകളിലും പങ്കെടുക്കുകയും എണ്ണമറ്റ പുരസ്‌കാരങ്ങളും കീര്‍ത്തിപത്രങ്ങളും ഇതിനകം കരസ്ഥമാക്കാന്‍ ഭാഗ്യം സിദ്ധിച്ച ദേവിക ദക്ഷിണേന്ത്യയിലെ പ്രമുഖ ഗായകന്‍ ശങ്കര്‍ മഹാദേവനൊപ്പം ഗായികായായി ഇട്ടിമാണിയില്‍ പാട്ടുപാടാന്‍ അവസരം ലഭിച്ചത് ഭാഗ്യമാണെന്ന് പറയുമ്പോഴും ” എല്ലാം ഈശ്വര നിശ്ചയം” എന്ന് കൂട്ടിച്ചേര്‍ക്കുകയുണ്ടായി.
ചിത്രത്തില്‍ പാടാന്‍ അവസരം നല്‍കിയ സംവിധായകരായ ജിബി ,ജോജു എന്നിവരെ ദേവിക കൃതജ്ഞതയോടെ സ്മരിക്കുന്നു. ബിജു നാരായണന്‍ ,ജി വേണുഗോപാല്‍ , ജാസിഗിഫ്‌റ് തുടങ്ങിയ പ്രമൂഖ ഗായകര്‍ക്കൊപ്പം വേദിപങ്കിടാന്‍ അവസരം ലഭിച്ച ദേവികയുടേതായി ഇരുപതിലേറെ ആല്‍ബങ്ങള്‍ ഇതിനകം പ്രകാശനം ചെയ്തിട്ടുണ്ട് .ദേവിക സൂര്യപ്രകാശ് എന്ന യുട്യൂബ് ചാനലില്‍ ആയിരങ്ങള്‍ ഫോളോവേഴ്സ് ആയനിലയില്‍.
ദുബായിയിലെ ബിസിനസ്സുകാരനും പ്രവാസി വെല്‍ഫെയര്‍ കൗണ്‍സില്‍ ചെയര്‍മാനുമായ കോഴിക്കോട് ജില്ലയിലെ വടകര സ്വദേശി എം പി സൂര്യപ്രകാശ് ,റിഷില ദമ്പതിമാരുടെ മകളാണ് ഈ അനുഗ്രഹീത കലാകാരി. ഇതേ ചിത്രത്തില്‍ തന്നെ ഗായകന്‍ നജീം അര്‍ഷാദിന്റെ കൂടെ മറ്റൊരു ഗാനവും കൂടി ദേവികയുടേതായുണ്ട്. തുടക്കത്തില്‍ത്തന്നെ ഒരേ ചിത്രത്തില്‍ ഫാസ്‌റ് സോങ്ങും മെലഡിയും പാടാന്‍ അവസരം ലഭിച്ച ആഹ്‌ളാദത്തിമിര്‍പ്പിലും വിനയാന്വിതയാണ് ഈശ്വര വിശ്വാസിയായ ഈ കൊച്ചുമിടുക്കി. സംഗീതത്തില്‍ ഗുരുക്കന്മാരായി ബാബുകൊട്ടാരക്കര ,രഘുനാഥ് കണ്ണൂര്‍ .ഇപ്പോള്‍ രഘുനാഥ് കണ്ണൂരിന്റെ ശിക്ഷണത്തില്‍ കര്‍ണ്ണാടക സംഗീത പഠനം തുടരുന്നു.
ആശിര്‍വ്വാദ് ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ മുണ്ടും ചട്ടയും ധരിച്ചുകൊണ്ട് മോഹന്‍ലാലിന്റെ മാര്‍ഗ്ഗം കളി ഏറെ ശ്രദ്ധേയം എന്നുപറയാതെ വയ്യ .ഒപ്പം ഗാമനാലാപനവുമായി ദേവികയും ചൈനയിലടക്കം ഷൂട്ട് ചിത്രത്തിലെ മാര്‍ഗ്ഗം കളിക്കായി മികച്ച ഗാനങ്ങള്‍ പാടിയ ദേവികനാട്ടിലെത്തുമ്പോള്‍ ഊഷ്മളമായ വരവേല്‍പ്പുനല്‍കാനുള്ള ഒരുക്കത്തിലാണ് സ്വന്തം നാട്ടുകാരായ കടത്തനാട്ടിലെ കലാസ്വാദകരും കലാസാംസ്‌കാരിക സംഘടനകളും ദേവികയുടെ അനിയത്തി ദക്ഷിണയും ചേച്ചിയുടെ പാതപിന്തുടരുന്ന മികച്ച ഗായികയാണ്.
Post Your Comments