തിരുവനന്തപുരം: മാനസികമായും ശാരീരികമായും ചുറുചുറുക്കുള്ള പോലീസുകാരെ ആദരിക്കും. പോലീസുകാരുടെ മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിന്റെയും പൊതുജനങ്ങളോടുള്ള പെരുമാറ്റം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായി ആവിഷ്‌കരിക്കുന്ന പ്രത്യേക പദ്ധതിയുടെ ഭാഗമായാണ് ഇത്തരത്തിലൊരു തീരുമാനം. ഒരേ ഡ്യൂട്ടിക്ക് രണ്ടുപേരെ ഒരുമിച്ച് നിയോഗിക്കുന്ന വിദേശ രാജ്യങ്ങളിലേതുപോലെയുള്ള ‘ബഡ്ഡി സിസ്റ്റം’ ആരംഭിക്കുന്നതിലൂടെ മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ കഴിയുമെന്നാണ് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കുന്നത്.
Read also: നരേന്ദ്രമോദിയുടെ ശില്പം ക്ഷേത്രത്തിനുള്ളില്‍ പ്രതിഷ്ഠിച്ച് ഗ്രാമവാസികള്‍
മോശമായ ഭാഷയും പെരുമാറ്റവുമുള്ള പോലീസുകാരെ കണ്ടെത്തി അവരെ പൊതുജനങ്ങളുമായി ഇടപെടേണ്ടി വരുന്ന ജോലികളില്‍നിന്നു മാറ്റിനിര്‍ത്താനും നിർദേശമുണ്ട്. മാനസിക സംഘര്‍ഷം ലഘൂകരിക്കാന്‍ യോഗ, ധ്യാനം, ശ്വസനവ്യായാമങ്ങള്‍ എന്നിവ പോലീസ് സ്‌റ്റേഷനുകളില്‍ ക്രമീകരിക്കണം. ജില്ലാ പോലീസ് മേധാവി, സബ് ഡിവിഷണല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കണമെന്നും ഉത്തരവുണ്ട്.
Post Your Comments