ആത്മവിശ്വാസം എന്നത് ഒരാള്‍ക്ക് ജന്മനാ ഉണ്ടാകുന്ന ഒരു കഴിവാകണമെന്നില്ല. നമ്മുടെ ജീവിതത്തിലെ നിരന്തരമായ പരിശ്രമത്തിലൂടെ ആര്‍ജിച്ചെടുക്കാവുന്ന ഒന്നാണ് ആത്മവിശ്വാസം. ഏത് പ്രായത്തിലാണ് ഒരാള്‍ക്ക് സ്വയം ഒരു ആത്മവിശ്വാസം തോന്നുക?
ഒരു പ്രത്യേക പ്രായത്തിലാണ് നിങ്ങളില്‍ ഏറ്റവും കൂടുതല്‍ ആത്മവിശ്വാസം ഉണ്ടാവുക എന്നാണ് പുതിയൊരു പഠനം പറയുന്നതാണ്. സൈക്കൊളജിക്കല്‍ ബുള്ളെറ്റിനിലാണ് പഠനം പ്രസിദ്ധീകരിച്ചത്. പഠനപ്രകാരം അറുപതാമത്തെ വയസ്സിലാണ് ഒരാള്‍ക്ക് അയാളില്‍ ഏറ്റവും കൂടുതല്‍ ആത്മവിശ്വാസം തോന്നുക. അത് എഴുപത് വയസ്സ് വരെ അങ്ങനെ തന്നെയുണ്ടാകുമെന്നും പഠനം പറയുന്നു. ചിലരില്‍ 90 കഴിഞ്ഞാലും ഈ ആത്മവിശ്വാസം ഉണ്ടാകുമത്രേ.
കൗമാരപ്രായത്തിലാണ് ആത്മവിശ്വാസം ചെറിയ രീതിയില്‍ കൂടുന്നത്. എന്നാല്‍ അത് കൂടിയും കുറഞ്ഞുമിരിക്കാമെന്നും പഠനം പറയുന്നു.
Post Your Comments