KeralaLatest NewsNews

സംസ്ഥാനത്ത് ഗതാഗത നിയമലംഘനം കൂടുന്നു : വീണ്ടും വാഹനപരിശോധന : തീരുമാനം സംസ്ഥാന സര്‍ക്കാറിന്റെ

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും വാഹനപരിശോധന ആരംഭിയ്ക്കുന്നു. വാഹന പരിശോധന വ്യാഴാഴ്ച മുതല്‍ പുനഃരാരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാരാണ് തീരുമാനിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച നിര്‍ദേശം മോട്ടര്‍ വാഹനവകുപ്പിനും പൊലീസിനും കൈമാറി. ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കേന്ദ്രം ഉയര്‍ന്ന പിഴത്തുക നിശ്ചയിച്ചതിനെത്തുടര്‍ന്ന് ഓണക്കാലത്ത് വാഹനപരിശോധനയും പിഴയും ഒഴിവാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. ഓണാഘോഷം അവസാനിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിയുമായി ഗതാഗതമന്ത്രി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന വീണ്ടും ആരംഭിക്കുന്നത്.

പരിശോധന പുനഃരാരംഭിക്കുമെങ്കിലും ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കേന്ദ്ര മോട്ടര്‍ വാഹന നിയമഭേദഗതി പ്രകാരമുള്ള ഉയര്‍ന്ന പിഴത്തുക ഈടാക്കില്ല. കേസുകള്‍ കോടതിക്ക് കൈമാറും. ഇതോടൊപ്പം ബോധവല്‍ക്കരണവും ശക്തമാക്കും. പിഴത്തുകയില്‍ കേന്ദ്രം മാറ്റം വരുത്തിയശേഷം വാഹന പരിശോധന ആരംഭിക്കാമെന്ന നിലപാടിലായിരുന്നു സംസ്ഥാനം. എന്നാല്‍, വാഹനപരിശോധന അവസാനിപ്പിച്ചതോടെ നിയമലംഘനങ്ങള്‍ കൂടി. ഇതാണ് വീണ്ടും പരിശോധനകള്‍ ആരംഭിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button