Latest NewsKeralaNews

റിസപ്ഷനിസ്റ്റ് വേക്കന്‍സികള്‍ക്കായി യുവതികളെ റിക്രൂട്ട്‌മെന്റ് ചെയ്യും : യുവതികള്‍ എത്തുന്നത് സെക്‌സ്‌റാക്കറ്റിലേയ്ക്കും : തൃശൂരിലെ ചതിക്കുഴിയില്‍ വീണത് നിരവധിപേര്‍

തൃശൂര്‍ : റിസപ്ഷനിസ്റ്റ് വേക്കന്‍സികള്‍ക്കായി യുവതികളെ റിക്രൂട്ട്മെന്റ് ചെയ്ത് ജോലിയ്ക്ക് എത്തിക്കുന്നത് സെക്സ്റാക്കറ്റിലേയ്ക്ക്. തൃശൂരില്‍ പിടിയിലായ യുവതിയില്‍ നിന്നും ഞെട്ടിയ്ക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇങ്ങനെ ചതിക്കുഴിയില്‍ വീണത് സംസ്ഥാനത്തിനു പുറത്തുള്ള പെണ്‍കുട്ടികളാണ്. മാനക്കേട് ഭയന്ന് ചതിയില്‍പ്പെട്ടവര്‍ വിവരങ്ങള്‍ പുറത്തുപറയാത്തത് സെക്‌സ്‌റാക്കറ്റിന് കൂടുതല്‍ വളമായി.

സംസ്ഥാനാന്തര പെണ്‍വാണിഭ റാക്കറ്റിന്റെ മുഖ്യനടത്തിപ്പുകാരിയാണ് അറസ്റ്റിലായത്. തൃശൂര്‍ ഷൊര്‍ണൂര്‍ റോഡിനു സമീപത്തെ ഫ്‌ളാറ്റില്‍ താമസിക്കുന്ന തളിക്കുളം കണ്ണോത്ത് പറമ്പില്‍ സീമ (42) യാണു പിടിയിലായത്. ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ ഇവര്‍ കീഴടങ്ങുകയായിരുന്നെന്നും സൂചനയുണ്ട്. പെണ്‍വാണിഭത്തിനും ഭീഷണിപ്പെടുത്തി പണം തട്ടിയതിനുമടക്കം 2016 മുതല്‍ വിവിധ സ്റ്റേഷനുകളിലായി ഇവരുടെ പേരില്‍ ഏഴു കേസുകളുണ്ട്.

തൃശൂര്‍ നഗരം കേന്ദ്രീകരിച്ച് ഇവര്‍ നടത്തിയിരുന്ന വന്‍കിട പെണ്‍വാണിഭ സംഘത്തിലെ പന്ത്രണ്ടോളം പേരെ ഒരാഴ്ചയ്ക്കിടെ രണ്ടു ഹോട്ടലുകളില്‍ നിന്നായി പൊലീസ് പിടികൂടിയിരുന്നു.മുന്‍പും സമാന കേസില്‍ അറസ്റ്റുണ്ടായിട്ടുണ്ട്. പോസ്റ്റ് ഓഫിസ് റോഡിനു സമീപത്തെ ലോഡ്ജില്‍ നിന്നു കഴിഞ്ഞ ദിവസം ഒന്‍പതു യുവതികള്‍ അടക്കമുള്ള സംഘത്തെ ഈസ്റ്റ് പൊലീസ് പിടികൂടിയിരുന്നു. ഇതില്‍ ഏഴു പേരും ഇതര സംസ്ഥാനക്കാരാണ്. ഒരാഴ്ച മുന്‍പ് നഗരത്തിലെ വന്‍കിട ഹോട്ടലില്‍ നിന്നു മൂന്നുപേരെയും പിടികൂടി.

സീമയുടെ നേതൃത്വത്തിലുള്ള സംഘം കര്‍ണാടക, അസം, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നെത്തിച്ച ലൈംഗിക തൊഴിലാളികളാണ് പിടിക്കപ്പെട്ടത്.ഇതിന്റെ അടിസ്ഥാനത്തിലാണ് സീമയ്ക്കെതിരെ അന്വേഷണം ആരംഭിച്ചത്. നഗരത്തിലെ പല ഹോട്ടലുകളിലും ഇവര്‍ ഇതരസംസ്ഥാനക്കാരായ യുവതികളെ താമസിപ്പിക്കുന്നതായി പൊലീസ് കണ്ടെത്തി. ഹോട്ടലുകളിലും മറ്റും ജോലിക്കെന്ന പേരിലാണ് യുവതികളെ റിക്രൂട്ട് ചെയ്തിരുന്നത്. പൊലീസ് റെയ്ഡ് ഉണ്ടായാല്‍ യുവതികളെ ജാമ്യത്തിലെടുക്കാനും രക്ഷപ്പെടുത്താനും കൃത്യമായ സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button