Latest NewsNewsIndia

അയോധ്യ കേസ്: കര്‍ശ്ശന നിർദ്ദേശവുമായി സുപ്രീംകോടതി

ന്യൂഡൽഹി: അയോധ്യ കേസിൽ കര്‍ശ്ശന നിർദ്ദേശവുമായി സുപ്രീംകോടതി. മധ്യസ്ഥ ചര്‍ച്ച രഹസ്യമായിരിക്കണമെന്നും സുപ്രീംകോടതി കര്‍ശ്ശന നിര്‍ദ്ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്. ഒക്ടോബര്‍ പതിനെട്ടിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ALSO READ: തീരത്തടിഞ്ഞ ദിനോസർ മത്സ്യം; ചിത്രങ്ങൾ വൈറൽ

26-ാം ദിവസമാണ് കോടതി കേസില്‍ തുടര്‍ച്ചയായി വാദം കേള്‍ക്കുന്നത്. അയോധ്യ കേസിന്റെ വാദം കേള്‍ക്കുന്നതിനൊപ്പം സമാന്തരമായി മധ്യസ്ഥ ശ്രമങ്ങളും തുടരാമെന്ന് സുപ്രീംകോടതി. കേസില്‍ വാദം പൂര്‍ത്തിയാക്കുന്നതിന് ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ കുറച്ച് സമയം കൂടുതല്‍ ഇരിക്കാമെന്നും കേസ് അവസാനിപ്പിക്കാന്‍ ഒത്തൊരുമിച്ച് ശ്രമിക്കാമെന്നും കോടതി പറഞ്ഞു.

ALSO READ: കോണ്ടം പുരുഷനോട് വിട പറയുകയാണോ? കരുതലുമായ് സ്ത്രീകൾ

അതേസമയം നവംബര്‍ 17ന് ചീഫ് ജസ്റ്റിസ് വിരമിക്കും. ഇതിന് മുമ്പ് കേസില്‍ വിധി പറയുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button