Latest NewsKeralaNews

മരട് ഫ്ലാറ്റ് പൊളിച്ചുനീക്കൽ: കെട്ടിട നമ്പറുകളെക്കുറിച്ചുള്ള വിവരം പുറത്ത്

കൊച്ചി: മരട് ഫ്‌ളാറ്റിന്റെ കെട്ടിട നമ്പറുകളെക്കുറിച്ചുള്ള വിവരം നഗരസഭ പുറത്തുവിട്ടു. പൊളിക്കാൻ സുപ്രീം കോടതി ഉത്തരവിട്ട 2 ഫ്ലാറ്റ് സമുച്ചയങ്ങൾക്കു നഗരസഭ നൽകിയതു താൽക്കാലിക കെട്ടിട നമ്പറുകളാണെന്ന് (യുഎ നമ്പർ – അൺ ഓതറൈസ്ഡ് നമ്പർ) നഗരസഭ വ്യക്തമാക്കി.

ALSO READ: എടിഎം : നിരക്കില്‍ മാറ്റം : പുതിയ നിരക്കുകള്‍ ഒക്ടൊബര്‍ ഒന്ന് മുതല്‍ : ജനങ്ങള്‍ക്ക് ആശ്വാസകരമായ തീരുമാനം

ഇതിന്റെ അടിസ്ഥാനത്തിലാണു നിർമാതാക്കൾക്കു നഗരസഭ ഒക്യുപ്പൻസി സർട്ടിഫിക്കറ്റ് നൽകിയതെന്നും രേഖകൾ സൂചിപ്പിക്കുന്നു.

ആൽഫ വെഞ്ച്വേഴ്സിനും ജെയ്ൻ ഹൗസിങ്ങിനും 2012ൽ നഗരസഭ നൽകിയ യുഎ നമ്പറുകളുടെ രേഖകളാണു പുറത്തുവന്നത്. കെട്ടിടം താമസ യോഗ്യമെന്നും കോടതിയുടെ മറ്റൊരു വിധിയുണ്ടായാൽ കുടിപാർപ്പ് അവകാശം പുനഃപരിശോധിക്കുമെന്നും സർട്ടിഫിക്കറ്റ് റദ്ദാക്കുമെന്നും വ്യക്തമാക്കിയാണ് നഗരസഭ ഒക്യുപ്പൻസി സർട്ടിഫിക്കറ്റ് നൽകിയത്.

ALSO READ: ഒപ്പം നില്‍ക്കുന്ന പാര്‍ട്ടികളെ നശിപ്പിക്കാനുള്ള ശ്രമമാണ് കോൺഗ്രസിന്റേത്; വിമർശനവുമായി മായാവതി

റഗുലർ നമ്പറിനും യുഎ നമ്പറിനും 2 റജിസ്റ്ററുകളാണ് നഗരസഭയിൽ സൂക്ഷിക്കുന്നത്. അതേസമയം, സുപ്രീം കോടതി പൊളിക്കാൻ ഉത്തരവിട്ട എല്ലാ ഫ്ലാറ്റുകൾക്കും താൽക്കാലിക നമ്പറാണെന്നാണ് സുപ്രീം കോടതിയിൽ എറണാകുളം കലക്ടർ, തദ്ദേശ സ്വയം ഭരണ സെക്രട്ടറി, മരട് നഗരസഭാ സെക്രട്ടറി എന്നിവർ ഉൾപ്പെട്ട മൂന്നംഗ സമിതി ഇക്കൊല്ലം ആദ്യം നൽകിയ റിപ്പോർട്ടിൽ പറഞ്ഞതെന്നാണു വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button