കോഴിക്കോട്: പാലാരിവട്ടം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യുന്നതിനോ ചോദ്യം ചെയ്യുന്നതിനോ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന് വ്യക്തമാക്കി നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. കോഴിക്കോട് ഡോ. മെഹറൂഫ് രാജിനെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിയമസഭാ കവാടത്തില്‍നിന്നോ എം.എല്‍.എ ഹോസ്റ്റലില്‍നിന്നോ മറ്റോ ആണ് അറസ്റ്റ് നടക്കുന്നതെങ്കിൽ ചില നടപടി ക്രമങ്ങള്‍ ഉണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള ആവശ്യം ആരും ഉന്നയിച്ചിട്ടില്ലെന്നും സ്‌പീക്കർ കൂട്ടിച്ചേർത്തു.
മുന്‍മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി.കെ. ഇബ്രാഹിം കുഞ്ഞിനെതിരേ ആരോപണവുമായി പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ. സൂരജ് രംഗത്തെത്തിയിരുന്നു.നിര്‍മാണ ചുമതലയുള്ള സ്വകാര്യ കമ്പനിക്ക് നിശ്ചിത തുക മുന്‍കൂറായി നല്‍കാന്‍ തീരുമാനിച്ചത് ഇബ്രാഹിം കുഞ്ഞാണെന്നും സൂരജ് ആരോപിക്കുകയുണ്ടായി.
Post Your Comments