Latest NewsKeralaNews

പ്രധാനമന്ത്രിക്കെതിരെ അശ്ലീല പരാമർശം നടത്തിയ കമ്മ്യൂണിസ്റ്റ് അനുഭാവിയായ അധ്യാപകനെ പുറത്താക്കി സ്‌കൂൾ അധികൃതർ; ഒടുവിൽ മാപ്പ് പറഞ്ഞ് അധ്യാപകൻ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അശ്ലീല പരാമർശം നടത്തിയ കമ്മ്യൂണിസ്റ്റ് അനുഭാവിയായ അധ്യാപകനെ പുറത്താക്കി സ്‌കൂൾ അധികൃതർ. ആന്ധ്ര പ്രദേശിലെ കടപ്പ ജില്ലയിലെ ചക്രപ്പേട്ടിൽ പ്രവർത്തിക്കുന്ന ശ്രീ സായി വികാസ് ഹൈസ്ക്കൂൾ അദ്ധ്യാപകനായ സിജു ജയരാജിനെതിരെയാണ് നടപടി എടുത്തത്. ഇയാൾക്ക് പകരം പുതിയ അധ്യാപകനെ നിയമിച്ചതായി അധികൃതർ അറിയിച്ചു.

Read also:  തെരഞ്ഞെടുപ്പിന് ശേഷം അപ്രസക്തനായ രാഹുൽ ഗാന്ധിയുടെ പ്രവർത്തനം സോഷ്യൽ മീഡിയയിൽ മാത്രം, ഒരു യോഗങ്ങളിലും പങ്കെടുക്കുന്നില്ല

പല തവണ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ സിജു സമൂഹ മാധ്യമങ്ങൾ വഴി അശ്ലീല പരാമർശങ്ങൾ നടത്തിയിരുന്നുവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അവ മലയാളത്തിലായതിനാലാണ് അറിയാതെ പോയതെന്നും ,പിന്നീട് മറ്റുള്ളവർ ചൂണ്ടിക്കാട്ടിയപ്പോഴാണ് നിലവാരം സൂക്ഷിക്കേണ്ട അധ്യാപകൻ ഇത്രയും തരം താണ രീതിയിൽ പെരുമാറുന്നത് ശരിയല്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു. അതേ സമയം ജോലി നഷ്ടപ്പെട്ടതിനു ശേഷം ഇയാൾ മാപ്പപേക്ഷയുമായി ഇയാൾ ഫേസ്ബുക്കിലൂടെ രംഗത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button