റിയാദ് : എണ്ണ വിതരണം സംബന്ധിച്ച് സൗദിയുടെ പ്രഖ്യാപനത്തോടെ ആഗോള വിപണിയില്‍ എണ്ണവില ഇടിഞ്ഞു. സൗദി അരാംകോയിലെ ഡ്രോണ്‍ ആക്രമണത്തോടെ വിപണിയിലുണ്ടായ എണ്ണ വിതരണത്തിലെ കുറവ് നികത്തിയതായി സൗദി ഊര്‍ജ്ജ മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തിന് പിന്നാലെയാണ് ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ആറ് ശതമാനം ഇടിഞ്ഞ് 64 ഡോളറിലെത്തിയത്. ഡ്രോണുകള്‍ പതിച്ച രണ്ടു പ്ലാന്റുകളും ഈ മാസാവസാനം തുറക്കുമെങ്കിലും നവംബറിലാകും പൂര്‍ണ ഉത്പാദനം.
സൗദി അരാംകോയിലെ ആക്രമണത്തോടെ പ്രതിദിനം വിപണിയിലുണ്ടായത് 5.7 ദശലക്ഷം ബാരലിന്റെ കുറവാണുണ്ടായത്. ഇത് നികത്താന്‍ സമയമെടുത്തേക്കുമെന്ന ഭീതി എണ്ണവില ബാരലിന് 71 ഡോളറിലെത്തിച്ചു. എന്നാല്‍ അപ്രതീക്ഷിത വേഗത്തില്‍ കരുതല്‍ ശേഖരം ഉപയോഗിച്ച് എണ്ണ വിതരണം പുനഃസ്ഥാപിച്ചതോടെ വില ഒറ്റടയടിക്ക് ആറ് ശതമാനമിടിഞ്ഞു. ആക്രമണം നടന്ന രണ്ട് പ്ലാന്റുകളും ഈ മാസാവസാനം തുറക്കും. എങ്കിലും ഉത്പാദനം നവംബറിലെ പൂര്‍ണ തോതിലാകൂ.
Post Your Comments