തിരുവനന്തപുരം: നാളെ മുതൽ മിൽമ പാലിന് വില കൂടും. നാല് രൂപയാണ് കൂടുന്നത്. കൊഴുപ്പു കുറഞ്ഞ സ്മാര്‍ട്ട് ഡബിള്‍ ടോണ്‍ഡ് പാല്‍ ലിറ്ററിന് അഞ്ച് രൂപയും കൂടും. മില്‍മ ടോണ്‍ഡ് മില്‍ക്കിന് 42ല്‍ നിന്ന് 46 രൂപയും പ്രൈഡ് മില്‍ക്കിന് 44 നിന്ന് 48 ആയുമാണ് വിലകൂട്ടിയത്. കര്‍ഷകരുടെ പ്രതിസന്ധി മറികടക്കാൻ വേണ്ടിയാണ് വില വർധിപ്പിക്കുന്നതെന്നാണ് മില്‍മ വ്യക്തമാക്കുന്നത്. വര്‍ധിപ്പിച്ച വിലയില്‍ 3.35 രൂപ ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കും. 16 പൈസ ക്ഷീരസംഘങ്ങള്‍ക്കും 32 പൈസ ഏജന്‍റുമാര്‍ക്കും ലഭിക്കും. കൂടാതെ മൂന്ന് പൈസ ക്ഷീരകര്‍ഷക ക്ഷേമനിധിയിലേക്കും 10 പൈസ മേഖലാ യൂണിയനുകള്‍ക്കും ഒരു പൈസ പ്ലാസ്റ്റിക്ക് നിര്‍മ്മാര്‍ജ്ജനത്തിനും മൂന്ന് പൈസ കാറ്റില്‍ ഫീഡ് പ്രൈസ് ഇന്‍ര്‍വെന്‍ഷന്‍ ഫണ്ടിലേക്കും നല്‍കും.
Read also: ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ കുടിക്കാവുന്ന ഒരു ഐറ്റം
Post Your Comments