കൊല്ലം; മദ്യപിച്ച് വാഹനമോടിച്ച പൊലീസുകാരനെ സംരക്ഷിച്ചതിന് എസ്.ഐയ്ക്ക് സസ്പെന്‍ഷന്‍. കുന്നിക്കോട് പ്രിന്‍സിപ്പല്‍ എസ്.ഐ. എന്‍.അശോക് കുമാറിനെതിരേയാണ് നടപടി എടുത്തത്. പൊലീസുകാരന്റെ വാഹനമിടിച്ച വെട്ടിത്തിട്ട സ്വദേശി വിജയന്‍ നല്‍കിയ പരാതിയിലാണ് കൊല്ലം റൂറല്‍ പോലീസ് മേധാവി ഹരിശങ്കര്‍ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലീസുകാരന്റെ വൈദ്യപരിശോധന വൈകിപ്പിച്ചതിന് എസ്ഐക്ക് എതിരെ നടപടി എടുത്തിരിക്കുന്നത്.
Read Also : തൃശൂർ നഗരത്തിലെ ലോഡ്ജില്‍ അനാശാസ്യം നടത്തിയ കേസില്‍ നടത്തിപ്പുകാരി അറസ്റ്റില്‍
കഴിഞ്ഞ 14ന് രാത്രി ഏഴിന് കമുകുംചേരി ചിറ്റാശ്ശേരിയിലായിരുന്നു സംഭവം. രണ്ടുവര്‍ഷമായി മെഡിക്കല്‍ ലീവിലുള്ള ചക്കുവരയ്ക്കല്‍ സ്വദേശിയായ പോലീസുകാരന്‍ ബിജു മദ്യലഹരിയില്‍ വാഹനം ഓടിച്ച് വിജയന്റെ വണ്ടിയില്‍ ഇടിച്ചിരുന്നു. ഇടിച്ച കാര്‍ നിര്‍ത്തിയില്ല. പോലീസുകാരന്‍ വണ്ടി മറ്റൊരാള്‍ക്ക് കൈമാറുകയും ചെയ്തു. പോലീസുകാരന്‍ മദ്യപിച്ചിരുന്നെന്ന് ദൃക്സാക്ഷികളായ നാട്ടുകാര്‍ ചൂണ്ടിക്കാണിച്ചെങ്കിലും ഇയാളെ സംരക്ഷിക്കുന്ന നിലപാടാണ് എസ്ഐ സ്വീകരിച്ചതെന്ന് വിജയന്‍ റൂറല്‍ എസ്പിക്ക് പരാതി നല്‍കി. പ്രാഥമികാന്വേഷണത്തില്‍ എസ്ഐയുടെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
Post Your Comments