വിഷാദരോഗം തന്നെ ഓരോരുത്തരിലും പലരീതിയിലാണ് കാണപ്പെടുന്നത്. ചിലർക്ക് സ്വയം കൈകാര്യം ചെയ്ത് മുന്നോട്ട് പോകാനാകും. എന്നാൽ മറ്റ് ചിലർക്കാണെങ്കില്‍ ഇത് സാധിക്കില്ല.
ALSO READ: ആൾക്കൂട്ട ആക്രമണം: തുടർ നടപടികൾ വിശദീകരിച്ച് ജില്ലാ പൊലീസ് മേധാവി
നല്ല ആരോഗ്യത്തിന് സമീകൃതാഹാരം, ഉറക്കം, വ്യായാമം, ചിട്ടയായ ജീവിതചര്യകള്‍, നല്ല സാമൂഹിക ബന്ധങ്ങള്‍, ദേഷ്യം നിയന്ത്രിക്കല്‍, ഇവയെല്ലാം പരിശീലിച്ചാല്‍ ഒരു പരിധിവരെ രോഗം നിയന്ത്രിക്കാം. ചിന്തകളിലും പ്രവൃത്തികളിലുമെല്ലാം പോസിറ്റീവ് മനോഭാവം പുലര്‍ത്തുന്ന തരത്തിലുള്ള കാര്യങ്ങള്‍ തിരഞ്ഞെടുത്ത് ചെയ്യുന്നതായിരിക്കും നല്ലത്.
ചില ഹോര്‍മോണ്‍ അധിഷ്‌ഠിതമായ മരുന്നുകള്‍, ഗര്‍ഭനിരോധന ഗുളികള്‍, ചിലതരം ആന്‍റിബയോട്ടിക്കുകള്‍, ഉറക്ക ഗുളിക, വേദന സംഹാരി തുടങ്ങിയവ വിഷാദ രോഗത്തെ ക്ഷണിച്ചു വരുത്താം. അതിനാൽ അത്തരം വിഷയങ്ങളിലും കരുതലുണ്ടായിരിക്കുക.
Post Your Comments