മരിച്ചു കളഞ്ഞാല്‍ മതിയെന്ന് ജീവിതത്തില്‍ ഒരിക്കലെങ്കിലും തോന്നിയിട്ടില്ലാത്തവര്‍ അപൂര്‍വ്വമാണ്. ചെറിയ ചെറിയ പ്രശ്നങ്ങളില്‍ അപ്പോള്‍ തോന്നുന്ന നിരാശയും സങ്കടവും കാരണം താത്കാലികമായുണ്ടാകുന്ന ഒരു ക്ഷണിക ചിന്ത മാത്രമായി അതിനെ കണ്ടാല്‍മതി. എന്നാല്‍ ജീവിതത്തിലെ ചില നിര്‍ണായക സംഭവങ്ങളില്‍ അടിപതറിയോ വിഷാദം ബാധിച്ചോ ആത്മഹത്യയെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നവരും ധാരാളമുണ്ട്. ഈ മാനസികാവസ്ഥ ഏറെ സൂക്ഷിക്കേണ്ടതാണ്. അത്തരത്തിലൊരു മാനസികാവസ്ഥയിലാണോ നിങ്ങള്‍ അല്ലെങ്കില്‍ നിങ്ങള്‍ക്കറിയുന്ന ഒരാള്‍…എങ്കില്‍ ഇതൊന്നു വായിച്ചുനോക്കുക.
ആത്മഹത്യാ ചിന്തയുള്ളവരെ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗത്തില്‍ നിന്ന് പരമാവധി മാറ്റി നിര്‍ത്തുക. കടുത്ത വിഷാദത്തില്‍പ്പെട്ട് മുറിയടച്ചിരിക്കുന്നവരെ അതില്‍ നിന്ന് പുറത്തെത്തിക്കുക എന്നതാണ് മറ്റൊരു മാര്‍ഗം. മുറിയുടെ ജനല്‍ തുറന്ന് കാറ്റും വെളിച്ചവും കടന്നുവരാന്‍ സൗകര്യമൊരുക്കി അവരെ പതുക്കെ വീട്ടില്‍ നിന്ന് പുറത്തിറക്കാന്‍ കഴിഞ്ഞാല്‍ ഇത്തരത്തില്‍പ്പെട്ടവരുടെ മാനസികാവസ്ഥയില്‍ വലിയ മാറ്റമുണ്ടാക്കാനാകും. കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാനോ മുറിയുടെ ജാനലോയ വാതിലോ തുറക്കാനോ കൂട്ടാക്കാത്തവരാണിവരെന്ന് പ്രത്യേകം ഓര്‍ക്കുക. അതീവശ്രദ്ധയോടെ അത്രയും താത്പര്യമുള്ള സാഹചര്യം സൃഷ്ടിച്ചുവേണം ഇവരെ പുറത്തെത്തിക്കേണ്ടതെന്നര്ത്ഥം. ഇരുണ്ടമുറിയില്‍ ഏകാന്തവാസം അനുഷ്ടിക്കുന്നവര്‍ ഒരിക്കലും വെളിച്ചത്തിലേക്ക് കടന്നുവരാനാകാത്തവിധം അതുമായി പൊരുത്തപ്പെട്ട് കഴിയുന്ന മാനസികാവസ്ഥയിലേക്ക് കടക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഒറ്റപ്പെടാതിരിക്കാന്‍ ശ്രദ്ധിച്ച് കൂടെ നില്‍ക്കുന്നതിലൂടെ വിഷാദരോഗികളുടെ മാനസികാവസ്ഥയില്‍ സാരമായ മാറ്റം സൃഷ്ടിക്കാനാകും. ഒരു ഔട്ടിംഗ്, ഒന്നിച്ചൊരു കോഫി തുടങ്ങിയവ വലിയ പ്രയോജനം ചെയ്യുമെന്നറിയുക. ഇവരെ പ്രകോപിപ്പിക്കുന്ന രീതിയില്‍ പെരുമാറുകയോ സംസാരിക്കുകയോ ചെയ്യാതിരിക്കുക എന്നതാണ് മറ്റൊരു പ്രധാനകാര്യം. ഏറ്റവും താത്പര്യമുള്ള വിഷയങ്ങള്‍ കേന്ദ്രീകരിച്ചു നടക്കുന്ന ചര്‍ച്ചകള്‍ ഗുണകരമാകും. ഭക്ഷണകാര്യത്തിലും വിഷാദരോഗികള്‍ കൃത്യത പുലര്‍ത്തുന്നുണ്ടെന്ന് സുഹൃത്തുക്കളോ ബന്ധുക്കളോ ഉറപ്പുവരുത്തണം. വിഷാദം വളരെ ഗൗരവത്തോടെ കാണേണ്ട ഒരു രോഗമാണെങ്കിലും മരുന്നിനേക്കാള്‍ ശ്രദ്ധയും പരിചരണവുമാണ് ഇവര്‍ക്ക് ആവശ്യം. ഒറ്റയ്ക്കല്ലെന്നും കൂടെ നിങ്ങളുണ്ടെന്ന് വിഷാദരോഗിയായ ഒരു സുഹൃത്തിനെയോ ബന്ധുവിനെയോ ബോധ്യപ്പെടുത്താന്‍ നിങ്ങള്‍ക്കായാല്‍ അകാലത്തിലുള്ള ആശ്വസിക്കാം അകാലത്തിലുള്ള ഒരു ദുര്‍മൃത്യു ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞെന്ന്.
Post Your Comments