കൊച്ചി: ജില്ലാ ആശുപത്രിയില്‍ ലഹരിമാഫിയ സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ആലുവ യുസി കോളജ് വിഎച്ച് കോളനി സതീശ് സദനത്തിൽ സുബ്രഹ്മണ്യന്റെ മകന്‍ ചിപ്പി (34) ആണ് കുത്തേറ്റ് മരിച്ചത്.സംഭവസമയയത്ത് ചിപ്പിക്കൊപ്പമുണ്ടായിരുന്ന വിശാല്‍, കൃഷ്ണപ്രസാദ് എന്നിവര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു.
ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആലുവയിലെ എറണാകുളം ജില്ലാ ആശുപത്രി വളപ്പിലാണ് സംഭവം. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ പ്രതികളെയൊന്നും അറസ്റ്റ് ചെയ്തിട്ടില്ല.
Post Your Comments