KeralaLatest NewsNews

എട്ട് ദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം പാറക്കെട്ടില്‍ കണ്ടെത്തി

കോഴിക്കോട്: എട്ട് ദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം പാറക്കെട്ടില്‍ കണ്ടെത്തി. കോടഞ്ചേരി പതങ്കയത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ കൊണ്ടോട്ടി സ്വദേശി ആശിഖിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പതങ്കയം ജലവൈദ്യുത പദ്ധതിയോട് ചേര്‍ന്നുള്ള പാറക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കൈ മാത്രമാണ് പുറത്തേക്ക് കാണാനുള്ളത്. വളരെ നേരത്തെ പരിസ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്

Read Also : വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വീണ്ടും വ്യോമപാത നിഷേധിച്ച്‌ പാകിസ്ഥാൻ

കഴിഞ്ഞ ബുധനാഴ്ചയാണ് ആശിഖ് ഒഴുക്കില്‍പ്പെട്ടത്. കഴിഞ്ഞ എട്ട് ദിവസങ്ങളായി മൃതദേഹം കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് മുക്കം ഇരുവഴിഞ്ഞിപ്പുഴയിലും ചാലിയാറിലും എന്‍.ഡി.ആര്‍.എഫിന്റെയും ഫയര്‍ ഫോഴ്സിനെയും നേതൃത്വത്തില്‍ ബോട്ട് ഉപയോഗിച്ച് തിരച്ചില്‍ ആരംഭിച്ചിരുന്നു. തുടര്‍ന്നാണ് ബുധനാഴ്ച വൈകുന്നേരം മൃതദേഹം കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button