സ്വപ്നം കാണാത്തവരായി ആരും കാണില്ല. പല സ്വപ്നങ്ങളും ജീവിതത്തോട് അടുത്തു നില്‍ക്കുന്നതായിരിക്കും. ചിലര്‍ക്ക് സ്വപ്നം ജീവതത്തില്‍ സംഭവിച്ചതായൊക്കെ കഥകളുണ്ട്. എന്നാലിവിടെ സ്വപ്നം കണ്ട ഒരു യുവതി തന്റെ വിവാഹമോതിരം വിഴുങ്ങിയിരിക്കുകയാണ്. സാന്‍ഡിയാഗോ സ്വദേശിയായ ജെന്ന ഇവാന്‍സിനാണ് വിവാഹമോതിരം വിഴുങ്ങിയത്. ജെന്ന തന്നെയാണ് ഫെയ്സ്ബുക്കിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.
ജെന്നയുടെ വിവാഹം സുഹൃത്ത് ബോബിയുമായി നിശ്ചയിച്ചിരിക്കുകയാണ്. നിശ്ചയദിവസം ബോബി അണിയിച്ച മോതിരം എപ്പോഴും ജെന്നയുടെ വിരലിലുണ്ടാകും. ഈ മോതിരവുമായി ബന്ധപ്പെട്ടാണ് സ്വപ്നം. സ്വപ്നത്തില്‍ അതിവേഗത്തില്‍ സഞ്ചരിക്കുന്ന ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു ബോബിയും ജെന്നയും. പെട്ടെന്ന് കാഴ്ചയില്‍ കവര്‍ച്ചക്കാരെന്നു തോന്നിക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാര്‍ അവരുടെ അടുത്തെത്തി.
READ ALSO: ഉറക്ക ഗുളിക നല്കി മയക്കിയ ശേഷം നവവധുവിനെ ഭര്‍ത്താവ് വെടിവച്ചു കൊന്നു; കാരണം ഞെട്ടിക്കുന്നത്
വിവാഹമോതിരം സുരക്ഷിതമാക്കാനായി ബോബി അത് വിഴുങ്ങാന്‍ ജെന്നയോട് ആവശ്യപ്പെടുന്നു. ഉടന്‍ ജെന്ന മോതിരം വായിലിട്ട്, വെള്ളം കുടിച്ചു. ഉറക്കത്തിനിടയില്‍ അസ്വാഭാവികമായി എന്തോ സംഭവിച്ചെന്ന് ജെന്നയ്ക്ക് സംശയമുണ്ടായിരുന്നു. എന്നാല്‍ സ്വപ്നമാണല്ലോയെന്ന് ഓര്‍ത്തു. എന്നാല്‍ രാവിലെ എഴുന്നേറ്റ് നോക്കിയപ്പോള്‍ മോതിരം കാണാനില്ല. പിന്നീടാണ് സ്വപ്നത്തിന്റെ സ്വാധീനത്തില്‍ ജെന്ന, താന്‍ മോതിരം വിഴുങ്ങിയതായി മനസിലാക്കിയത്.
ഉടന്‍ തന്നെ വിവരം ബോബിയേയും അമ്മയേയും അറിയിച്ചു. വൈകാതെ ആശുപത്രിയിലെത്തി, മോതിരം പുറത്തെടുത്തു. ഉറക്കത്തില്‍ എഴുന്നേറ്റുനടക്കുന്ന ശീലമുള്ളയാളായിരുന്നു ജെന്ന. അതുകൊണ്ടു തന്നെയായിരിക്കാം സ്വപ്നത്തില്‍ എളുപ്പം സ്വാധീനപ്പെട്ടതെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. ഇനി ശ്രദ്ധിച്ചോളാമെന്ന വാഗ്ദാനം നല്‍കിയതിനെ തുടര്‍ന്ന് ബോബി വീണ്ടും ജെന്നയെ മോതിരമണിയിച്ചു. ജെന്നയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് നിരവധിപേര്‍ ഷെയര്‍ ചെയ്തു.
RED ALSO: കഴിഞ്ഞവര്‍ഷം ഹെല്‍മറ്റ് ഇല്ലാതെയും സീറ്റ് ബെല്‍റ്റ് ധരിക്കാതെയും മരിച്ചവരുടെ എണ്ണം പുറത്ത്
https://www.facebook.com/jenna.evans.121/posts/10214281316816234
Post Your Comments