ന്യൂഡൽഹി: സിആർപിഎഫ് വിഭാഗത്തിന്റെ സുരക്ഷ മതിയെന്നും, തനിക്ക് പ്രത്യേക സുരക്ഷാ ആവശ്യമില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. നിലവിൽ ദേശീയ സുരക്ഷാ ഏജൻസിയുടെ സുരക്ഷയിലാണ് അമിത് ഷാ.
സി ആർ പി എഫ് സുരക്ഷ മാത്രം സ്വീകരിക്കുന്ന ആദ്യ ആഭ്യന്തരമന്ത്രിയാണ് അമിത് ഷാ .ഇസഡ്പ്ലസ് സുരക്ഷയ്ക്ക് കീഴില്‍ മൂന്ന് ഷിഫ്റ്റുകളിലായി 100 സിആര്‍പിഎഫ് സായുധ കമാന്‍ഡോകളാണ് അമിത് ഷായ്ക്ക് സുരക്ഷ ഒരുക്കുന്നത്.
ALSO READ: യാത്രക്കാര്‍ വര്‍ധിച്ചു : നിരക്കിളവ് പ്രഖ്യാപിച്ച് കൊച്ചി മെട്രോ
ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ശേഷം ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്നത് അമിത് ഷായാണ്.
Post Your Comments