Latest NewsKeralaNews

മാധ്യമ പ്രവർത്തകർക്ക് നേരെ അസഭ്യ വാക്കുകൾ പ്രയോഗിച്ച് പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം കവടിയാറിൽ ഘോഷയാത്ര കടന്നു പോകുന്നതിനിടെയാണ് മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള പൊലീസിന്റെ ആക്രോശം. അനുവദിച്ച പാസുമായി എത്തിയിട്ടും കടത്തി വിടാത്തതിനെ ചോദ്യം ചെയ്തതാണ് പൊലീസിന്റെ അസഭ്യ വർഷത്തിനു കാരണമായത്.

ALSO READ: പ്രളയനഷ്ടം വിലയിരുത്തൽ: പ്രത്യേക പ്രതിനിധി സംഘം കൊച്ചിയിലെത്തി

ഘോഷയാത്ര ആരംഭിക്കുന്നതിന് മുക്കാൽ മണിക്കൂർ മുമ്പായിരുന്നു സംഭവം. ട്രാഫിക്ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ അജിത്, എആർ ക്യാമ്പിലെ ഉദ്യോഗസ്ഥൻ മിഥുൻ എന്നിവരാണ് ഉന്നത ഉദ്യോഗസ്ഥരുടെ കൺമുമ്പിൽ തെറിയഭിഷേകം നടത്തിയത്.

ALSO READ: പാലാ പോര്: വോട്ടുറപ്പിക്കാൻ സ്ഥാനാർത്ഥികൾ അവസാനഘട്ട പ്രചാരണത്തിൽ

. കവടിയാർ റോഡിൽ പൊലീസ് താത്ക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ഇഷ്ടാനുസരണവും ഘോഷയാത്രയുടെ ആവശ്യാനുസരണവും വാഹനങ്ങൾ കടത്തി വിടുന്നുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button